മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ ഗവർണർ ഊർജിത്ത് പട്ടേലിന്റെ ഒപ്പോട് കൂടിയ നോട്ടിൽ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.
നോട്ടിന് ചോക്ലേറ്റ് നിറമാണ്. ആർബിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പഴയ നോട്ടുകൾ വിപണിയിൽ തുടരുമെന്നും ആർബിഐ അറിയിച്ചു.

മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടിന്റെ മധ്യഭാഗത്തായാണുള്ളത്. കൂടാതെ ദേവനാഗിരി ലിപിയിൽ 10 രൂപ എന്ന് നോട്ടിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. വലതു വശത്തായി അശോക സ്തൂപത്തിന്റെ ചിഹ്നവുമുണ്ട്. നോട്ട് അച്ചടിച്ചിരിക്കുന്ന വർഷം നോട്ടിന്റെ പുറകിൽ ഇടതു വശത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സ്വച്ഛ് ഭാരതിന്റെ ലോഗോയും സ്ലോഗനും ഉൾപ്പെടുത്തിയിട്ടുണ്ട്.
2005ലാണ് അവസാനമായി പത്ത് രൂപയുടെ ഡിസൈന്‍ മാറ്റിയത്. ഓഗസ്റ്റിൽ മഹാത്മാ ഗാന്ധി സീരീസിലുള്ള പുതിയ 200, 50 രൂപയുടെ നോട്ടുകളും ആർബിഐ അവതരിപ്പിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
