Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
സ്വർണ വിലയിൽ വർദ്ധനവ്. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. പവന് 21,880 രൂപയും ഗ്രാമിന് 15 രൂപ വർദ്ധിച്ച് 2,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച സ്വർണ പവന് 120 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും അതേ തുക തന്നെ കൂടി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് കഴിഞ്ഞ മാസം വ്യാപാരം നടന്നിരുന്നു.
പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഡിസംബർ 12, 13 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ഡിസംബറിലെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്. പുതുവർഷത്തിൽ വില കഴിഞ്ഞ മാസത്തേക്കാളും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
malayalam.goodreturns.in
English summary
Today's gold price
Story first published: Friday, January 5, 2018, 16:11 [IST]