മൂന്ന് കോടിയുടെ ഡോളറുമായി ജെറ്റ് എയ‍ർവെയ്സ് എയ‍ർഹോസ്റ്റസ് പിടിയിൽ

മൂന്ന് കോടി രൂപ വിലമതിക്കുന്ന യു.എസ് ഡോളര്‍ ശേഖരം വിമാനം വഴി കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് എയ‍ർഹോസ്റ്റസ് പിടിയിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് കോടി രൂപ വിലമതിക്കുന്ന യു.എസ് ഡോളര്‍ ശേഖരം വിമാനം വഴി കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് എയ‍ർഹോസ്റ്റസ് പിടിയിൽ. ‍ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് റവന്യൂ ഇന്‍റലിജന്‍റ്സ് വിഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഡോളറുകള്‍ ഹോങ്കോങ്ങിലേയ്ക്ക് കടത്താനായിരുന്നു ശ്രമം. വിവേക് വിഹാറിലെ അമിത് മല്‍ഹോത്ര എന്ന ഏജന്റാണ് ഡോളര്‍ കൈമാറിയതെന്ന് ജീവനക്കാരി മൊഴി നല്‍കി.

ജെറ്റ് എയ‍ർവെയ്സ് എയ‍ർഹോസ്റ്റസ് പിടിയിൽ

തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് പരിശോധന നടത്തിയത്. സൗന്ദര്യ വർദ്ധക വസ്തുക്കളും ചെരിപ്പുകളുമടങ്ങിയ സ്യൂട്ട്കേസിലാണ് ഡോളറുകളും സൂക്ഷിച്ചിരുന്നത്. ‍ഡോളർ കണ്ടെത്തിയ ഉടനെ ജീവനക്കാരിയെ വിമാനത്തിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കളളക്കടത്ത് റാക്കറ്റുമായി ജീവനക്കാരിക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തി. കൂടുതല്‍ ജീവനക്കാര്‍ക്ക് കളളക്കടത്തില്‍ പങ്കുണ്ടോയെന്നും സംഘം അന്വേഷിച്ച് വരികയാണ്.

malayalam.goodreturns.in

English summary

Jet Air Hostess Caught On Plane With 3 Crore In Dollars, Wrapped In Foil

A 25-year-old Jet Airways air-hostess allegedly made eight trips to Hong Kong with illegal cash wrapped in foil before she was caught carrying Rs. 3.24 crore in US dollars. A hawala operator who allegedly drafted her into a money-laundering network has also been arrested.
Story first published: Tuesday, January 9, 2018, 16:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X