Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി 22200 രൂപയാണ് സ്വർണ വില. ഗ്രാമിന് 2,775 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഈ മാസം ആദ്യ ആഴ്ച്ചയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും രണ്ടാമത്തെ ആഴ്ച്ച വില കുത്തനെ കൂടുകയായിരുന്നു.
പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. കൂടിയ നിരക്ക് 21,920 രൂപയാണ്. പുതുവർഷത്തിൽ വില കഴിഞ്ഞ മാസത്തേക്കാളും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.
ഡിസംബറിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കും വ്യാപാരം നടന്നിരുന്നു. ജൂലൈയിലാണ് ഇതിന് മുന്പ് സ്വർണ വില ഇത്രയും കുറയുന്നത്. ജിഎസ്ടി പ്രാബല്യത്തിൽ വന്നതാണ് അന്ന് സ്വർണ വിലയിടിയാൻ കാരണം.
malayalam.goodreturns.in
English summary
Today's gold news
Story first published: Monday, January 15, 2018, 16:45 [IST]