സ്പൈസ് ജെറ്റിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കിടിലൻ ഓഫർ
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്പൈസ് ജെറ്റ് കിടിലൻ ഓഫറുമായി രംഗത്ത്. കുറഞ്ഞ കാലയളവിലേയ്ക്കുള്ള പ്രമോഷണൽ വിൽപ്പനുമായാണ് സ്പൈസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്.
ഓഫർ ഇങ്ങനെ
തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്കാണ് നിരക്കിളവുള്ളത്. ആഭ്യന്തര റൂട്ടുകൾക്ക് 769 രൂപയും അന്താരാഷ്ട്ര റൂട്ടുകൾക്ക് 2,469 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കാലാവധി
ജനുവരി 25 വരെ ഈ ഓഫറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 2018 ഡിസംബർ 12 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ ഇത്തരത്തിൽ ബുക്ക് ചെയ്യാവുന്നതാണ്.
ആഭ്യന്തര യാത്ര
769 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന ആഭ്യന്തര റൂട്ടുകൾ താഴെ പറയുന്നവയാണ്.
- ജമ്മു - ശ്രീനഗർ
- സിൽചാർ - ഗുവാഹത്തി
- ഡെറാഡൂൺ - ഡൽഹി
- ഡൽഹി - ജയ്പൂർ
- അഗർത്തല - ഗുവാഹത്തി
- കോയമ്പത്തൂർ - ബംഗളുരു
- കൊച്ചി - ബംഗളുരു
- ഡൽഹി - ഡെറാഡൂൺ
അന്താരാഷ്ട്ര യാത്ര
ചെന്നൈയിൽ നിന്ന് കൊളംബോ വരെയുള്ള അന്താരാഷ്ട്ര സർവ്വീസാണ് 2,469 രൂപയ്ക്ക് ലഭിക്കുക. മറ്റ് സ്ഥലങ്ങളിലേയ്ക്ക് ഓഫർ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കില്ല.
ബുക്കിംഗ്
സ്പൈസ് ജെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.spicejet.com വഴിയും മൊബൈൽ ആപ്ലിക്കേഷൻ, ഓൺലൈൻ ട്രാവൽ പോർട്ടലുകൾ, ട്രാവൽ ഏജന്റുമാർ എന്നിവയിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സ്പൈസ് ജെറ്റിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നവർക്കും വീണ്ടും നിരക്ക് ഇളവ് ലഭിക്കും.
റീഫണ്ട്
ഈ ഓഫറിനു കീഴിലുള്ള ടിക്കറ്റുകൾ റീഫണ്ട് ചെയ്യാവുന്നവയാണ്. എന്നാൽ ഇതിന് ചെറിയ തുക ഈടാക്കുന്നതാണ്.
എസ്ബിഐ ക്രെഡിറ്റ് കാർഡ്
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ചെക്ക് ഇൻ ചെയ്യുന്നതിനും മുൻഗണന ലഭിക്കുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
