സംസ്ഥാനത്ത് റബ്ബർ വിലയിൽ വൻ ഇടിവ്.
സംസ്ഥാനത്ത് റബ്ബർ വിലയിൽ വൻ ഇടിവ്. രണ്ടാഴ്ചക്കിടെ അഞ്ചു രൂപയോളമാണ് റബ്ബർ വില കുറഞ്ഞത്. ഉൽപ്പാദനം കുറഞ്ഞതിന് ഒപ്പം വില കൂടി ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലാണ്.
ഈ മാസം ആദ്യം 131 രൂപയായിരുന്നു ആർഎസ്എസ് നാലാം ഗ്രേഡ് റബ്ബറിന്റെ വില. അഞ്ചാം ഗ്രേഡിന് 127 രൂപയും. എന്നാൽ ഇപ്പോൾ ആർഎസ്എസ് നാലാം ഗ്രേഡിന് 126 ഉം അഞ്ചാം ഗ്രേഡിന് 121 ഉമായി വില കുറഞ്ഞു. ഇതിൽ നിന്ന് മൂന്നു രൂപയോളം കുറച്ചാണ് കർഷകർക്ക് ലഭിക്കുന്നത്.

അന്താരാഷ്ട്ര മാർക്കറ്റിൽ വിലയിടിഞ്ഞതാണ് ആഭ്യന്തര മാർക്കിറ്റിലെയും വിലയിടിവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഉയർന്ന വിലയ്ക്ക് റബ്ബർ സംഭരിച്ച കച്ചവടക്കാർ വിറ്റഴിക്കാനാവാതെ വിഷമിക്കുകയാണ്.
ടയർ ലോബികളുടെ ഇടപെടലും വിലയിടിവിന് കാരണമാണെന്ന് കർഷകർ പറയുന്നു. എല്ലാ വർഷവും ഏറ്റവും കൂടുതൽ വില ലഭിക്കുന്ന സമയമാണിത്. എന്നാൽ ഇത്തവണ കർഷകർ തിരിച്ചടി നേരിടുകയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
