സ്വര്‍ണ വില വീണ്ടും ഉയർന്നു; പവന് 200 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു. പവന് 200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 22,560 രൂപയിലും ഗ്രാമിന് 2820 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെയും ഈ വർഷത്തെയും ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.
ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. പവന് 22,360 രൂപയും ഗ്രാമിന് 2,795 രൂപയുമായിരുന്നു ഇന്നലത്തെ വില. ജനുവരി 17നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ പവന് 180 രൂപ കുറഞ്ഞിരുന്നു.

ഈ മാസം ആദ്യ ആഴ്ച്ചയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ രണ്ടാമത്തെ ആഴ്ച്ച മുതൽ വില കുത്തനെ ഉയർന്നു തുടങ്ങി.
കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റം! ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, പുതിയ നിരക്കുകൾ അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
