2018ലെ കേന്ദ്ര ബജറ്റിൽ തൊഴിലവസരങ്ങൾ, നിക്ഷേപം എന്നിവയ്ക്കായിരിക്കും മുൻഗണനയെന്ന് സാമ്പത്തിക സർവ്വേ റിപ്പോർട്ട് സൂചനകൾ.
2018ലെ കേന്ദ്ര ബജറ്റിൽ തൊഴിലവസരങ്ങൾ, നിക്ഷേപം എന്നിവയ്ക്കായിരിക്കും മുൻഗണനയെന്ന് സാമ്പത്തിക സർവ്വേ റിപ്പോർട്ട് സൂചനകൾ. വസ്ത്ര നിർമ്മാണം, തുകൽ, രത്നങ്ങൾ, ജ്വല്ലറി തുടങ്ങിയ തൊഴിൽ മേഖലകളിൽ ബജറ്റ് വകയിരുത്തൽ ഉണ്ടാകുമെന്നാണ് സർവ്വേ റിപ്പോർട്ടിൽ നിന്ന് ലഭിക്കുന്ന സൂചന.
സ്വകാര്യ നിക്ഷേപം
കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ബജറ്റിൽ അവതരിപ്പിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. കൂടാതെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ധനകാര്യവകുപ്പ് ബജറ്റിൽ വേണ്ടത്ര പ്രാധാന്യം നൽകുമെന്നാണ് വിവരം.
മൂന്ന് പ്രധാന മേഖലകൾ
നയപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സർക്കാർ താഴെ പറയുന്ന മൂന്ന് മേഖലകൾക്കാകും പ്രാധാന്യം നൽകുന്നതെന്ന് സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടുന്നു.
- തൊഴിലവസരങ്ങൾ
- വിദ്യാഭ്യാസം
- കൃഷി
2050ൽ
2050 ആകുമ്പോഴേക്കും ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം നഗരങ്ങളിലായിരിക്കുമെന്നാണ് അടുത്തിടെ പുറത്തു വന്ന ലോകബാങ്ക് സർവേയിൽ പറയുന്നത്. 2001ൽ 58.2 ശതമാനമായിരുന്നു കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം. എന്നാൽ 2050ൽ ഇത് 25.7 ശതമാനമായി കുറയുമെന്നാണ് കണക്കുകൾ.
ജിഡിപി
2018 ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 7 മുതൽ 7.5 ശതമാനം വരെയാകും ജിഡിപി വളർച്ച നിരക്കെന്നും സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ പറയുന്നു. 2018 മാർച്ച് 31ന് അവസാനിക്കുന്ന നിലവിലെ സാമ്പത്തിക വർഷം 6.75 ശതമാനമാണ് രാജ്യത്തെ ജിഡിപി വളർച്ച നിരക്ക്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
