പതിവിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണത്തെ യൂണിയൻ ബജറ്റ് അവതരണം. പരമ്പരാഗതമായി ഫെബ്രുവരിയിലെ അവസാന പ്രവർത്തി ദിനമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.
പതിവിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണത്തെ യൂണിയൻ ബജറ്റ് അവതരണം. പരമ്പരാഗതമായി ഫെബ്രുവരിയിലെ അവസാന പ്രവർത്തി ദിനമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കുകയാണ്. എന്തുകൊണ്ട്?
പൊതു തെരഞ്ഞെടുപ്പ്
പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ് സാധാരണയായി വോട്ട് ഓൺ അക്കൗണ്ട് ആണ്. അതുകൊണ്ട് തന്നെയാണ് ഇത്തവണ ബജറ്റ് നേരത്തേയാക്കിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ചെലവുകൾ ആസൂത്രണം ചെയ്യാം
ബജറ്റ് നേരത്തേ അവതരിപ്പിക്കുന്നത് കൊണ്ട് സർക്കാർ വകുപ്പുകൾക്ക് ചെലവുകൾ ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും ഒരു മാസം അധികമായി ലഭിക്കും. സംസ്ഥാനങ്ങൾക്ക് വിവിധ സ്കീമുകൾ വഴി ഫണ്ട് ലഭിക്കാൻ ഇത് സഹായകമാണ്.
വിമർശനം
ബജറ്റ് തീയതി നേരത്തെ ആക്കിയതോടെ വിശകലനം ചെയ്യേണ്ട വിവരങ്ങൾ കുറഞ്ഞെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഒരു മാസം കൂടി ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ ബജറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നുവെന്നാണ് വിമർശകരുടെ ആരോപണം.
റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരിയിൽ 10 ദിവസത്തോളം മന്ത്രിമാരും ഉദ്യോഗസ്ഥരും മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നുവെന്നും വിമർശകർ പറയുന്നു. 2016 സെപ്തംബറിലാണ് ബജറ്റ് തീയതി മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.
റെയിൽവേ ബജറ്റ്
ബജറ്റ് തീയതി മാറ്റുക മാത്രമല്ല, റെയിൽവേ ബജറ്റ് യൂണിയൻ ബജറ്റുമായി യോജിപ്പിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരുന്നു. ഇത്തവണ രണ്ട് ബജറ്റുകളും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
