സംസ്ഥാനത്ത് ഊബര്‍ മാതൃകയിൽ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഊബര്‍ മാതൃകയിൽ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. തമിഴ്നാട് സ്വദേശി, മുരുകന് പണമില്ലാത്തതുകൊണ്ട് അപകട ചികിത്സ ലഭിക്കാതെ മരണമടഞ്ഞത് കേരളത്തിന് അപമാനമാണെന്നും ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുള്ള ബദല്‍ സംവിധാനം ഈ സാമ്പത്തിക വർഷം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടസ്ഥാനത്ത് നിന്ന് പ്രത്യേക മൊബൈല്‍ ആപ്പില്‍ സന്ദേശം നല്കിയാല് ഏറ്റവും അടുത്ത ആംബുലന്‍സ് സേവനം ലഭിക്കുന്ന തരത്തിലാകും സംവിധാനം. ഇങ്ങനെ ആംബുലൻസ് എത്തുമ്പോൾ ഏറ്റവും അടുത്തുള്ള ചികിത്സാ കേന്ദ്രങ്ങളിൽ രോഗികളെ എത്തിക്കാൻ സാധിക്കും.

കൂടാതെ ഇങ്ങനെ എത്തിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളടക്കം സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതാണ്. ഇന്‍ഷ്വറന്‍സ് വഴി അവര്‍ക്ക് പിന്നീട് പണം ലഭ്യമാക്കും.
ഇതിനാവശ്യമായ പണം റോഡ് സേഫ്ടി ഫണ്ടില്‍ നിന്നാണ് കണ്ടെത്തുക. പൊതു ആരോഗ്യ സര്‍വ്വീസസിന് 1685.70 കോടി രൂപയാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
