ഇന്ധന വില വർദ്ധനവ് മൂലം എയർ ഇന്ത്യയുടെ ലാഭത്തില്‍ ഈ സാമ്പത്തിക വർഷം കനത്ത ഇടിവുണ്ടാക്കുമെന്ന് റിപ്പോർട്ട്.
ഇന്ധന വില വർദ്ധനവ് മൂലം എയർ ഇന്ത്യയുടെ ലാഭത്തില്‍ ഈ സാമ്പത്തിക വർഷം കനത്ത ഇടിവുണ്ടാക്കുമെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ലാഭം 30 ശതമാനം വരെ കുറയുമെന്നാണ് കണക്കുകൂട്ടൽ.
മുൻ സാമ്പത്തിക വർഷത്തെ ലാഭം 297കോടിയായിരുന്നത്, ഈ വർഷം അത് ഇരുന്നൂറു കോടിക്ക് താഴെയെത്തുമെന്നാണ് വിലയിരുത്തൽ. പ്രധാനമായും ഇന്ധനവിലയിലുണ്ടാകുന്ന കുതിച്ചുകയറ്റമാണ് ഇതിനുകാരണം.

അടുത്തിടെ വിമാന ഇന്ധന വിലയിൽ 15 ശതമാനത്തോളം വർദ്ധനവാണുണ്ടായത്. അതേസമയം, അടുത്ത ജൂണിൽ കമ്മിഷൻചെയ്യാനിരിക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സർവീസുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് ധാരണയായതായി എയർഇന്ത്യ സിഇഓ ശ്യാംസുന്ദർ അറിയിച്ചു.
കണ്ണൂരിൽ നിന്ന് ആദ്യഘട്ടത്തിൽ രണ്ട് സർവീസുകളാണുണ്ടാവുക. ഇതിനുപുറമേ, കൊച്ചി- ബഹ്റൈൻ സർവീസും പുതിയതായി ആരംഭിക്കും. കൊച്ചി മേഖലാ ഓഫീസിൽ നിന്ന് ആഴ്ചയിൽ 555 സർവീസുകളാണ് എയർ ഇന്ത്യ നിലവിൽ ഓപ്പറേറ്റു ചെയ്യുന്നത്. എയർ ഇന്ത്യയുടെ പുതിയ ഉടമയെ ജൂൺ അവസാനത്തോടെ തിരഞ്ഞെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications