ആധാർ കാർഡുകൾ ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കുന്നത് അനാവശ്യമാണെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
ആധാർ കാർഡുകൾ ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കുന്നത് അനാവശ്യമാണെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ആധാർ കാർഡ് പ്ലാസ്റ്റിക്കിൽ അച്ചടിക്കുമ്പോൾ അതിലെ ക്യുആർ കോഡ് ഉപയോഗശൂന്യമാകാൻ സാധ്യതയുണ്ട്.
അനധികൃത കേന്ദ്രങ്ങളിൽ ഇവ ലാമിനേഷനും അച്ചടിക്കുമായി നൽകുന്നതിലൂടെ ആധാർ വിവരങ്ങൾ ചോരാനിടയുണ്ടെന്നും യുഐഡിഎഐ വ്യക്തമാക്കി.

ഡൗൺലോഡ് ചെയ്ത, സാധാരണ കടലാസിലുള്ള ആധാർ കാർഡാണ് നിയമാനുസൃതം. ലാമിനേഷൻ ചെയ്ത ആധാർ കാർഡുകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷൻ പാണ്ഡെ വ്യക്തമാക്കി. ആധാർ കാർഡുകളുടെ അനധികൃത അച്ചടി, ലാമിനേഷൻ ചെയ്യൽ എന്നിവ കുറ്റകൃത്യമാണെന്നും യുഐഡിഎഐ വ്യക്തമാക്കി.
ആധാർ അപ്ഡേറ്റ് ചെയ്യുന്നതിന് കഴിഞ്ഞ ദിവസം ജിഎസ്ടി 18 ശതമാനം നടപ്പാക്കിയിരുന്നു. ഇതോടെ ആധാർ ഡെമോഗ്രാഫിക്, ബയോമെട്രിക് അപ്ഡേറ്റ് നടത്തുന്നതിന് നിലവിലെ 25 രൂപയേക്കാൾ 4.5 രൂപ കൂടി അധികമായി നൽകണം. അതേസമയം കുട്ടികളുടെ പുതിയ ആധാർ എൻറോൾമെന്റും ബയോമെട്രിക്ക് അപ്ഡേഷനും ഇപ്പോഴും സൗജന്യമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
