ജിയോ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു.
റിലയൻസ് ജിയോ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുമായി രംഗത്ത്. 398 രൂപയ്ക്കും അതിനു മുകളിലുമുള്ള റീചാർജിന് 799 രൂപ വരെയാണ് കാഷ് ബാക്ക് ലഭിക്കുക. ഈ ഓഫറുകൾ ഫെബ്രുവരി 15 വരെ മാത്രം.
ഓഫർ വൗച്ചർ
ജിയോ ഡിജിറ്റൽ വെബ്സൈറ്റ് പ്രകാരം ആദ്യ 100 ശതമാനം കാഷ്ബാക്ക് ഓഫർ വൗച്ചർ രൂപത്തിലാണ് ലഭിക്കുക. അതായത് 398 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ മൈ ജിയോ ആപ്ലിക്കേഷനിൽ 8 വൗച്ചറുകൾ ലഭിക്കും.
വാലറ്റ് വഴി
ചില ഡിജിറ്റൽ വാലറ്റ് വഴി റീച്ചാർജ് ചെയ്യുന്നവർക്കാണ് അടുത്ത 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. തിരഞ്ഞെടുക്കുന്ന വാലറ്റ് അനുസരിച്ച് ക്യാഷ് ബാക്ക് തുകയിൽ വ്യത്യാസമുണ്ടാകും.
തിരഞ്ഞെടുക്കാവുന്ന വാലറ്റുകൾ
- മൊബിക്വിക്ക്
- പേടിഎം
- ഫോൺപേ
- ആമസോൺ പേ
- ഫ്രീചാർജ്
- ആക്സിസ് പേ
ക്യാഷ്ബാക്ക് തുക
മൊബിക്വിക്ക് വഴിയാണ് റീച്ചാർജ് ചെയ്യുന്നതെങ്കിൽ JIOFULL എന്ന കോഡ് ഉപയോഗിക്കുക. മുഴുവൻ തുകയും ക്യാഷ്ബാക്കായി ലഭിക്കും. ആമസോൺ പേ വഴി റീച്ചാർജ് ചെയ്താൽ 50 രൂപയാകും ലഭിക്കുക. ആക്സിസ് പേ 100 രൂപ തിരികെ നൽകും. ഫോൺപേ 75 രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. NEWJIO എന്ന കോഡ് ഉപയോഗിച്ചാൽ പേടിഎം 50 രൂപ നിങ്ങൾക്ക് തിരികെ നൽകും. ഫ്രീചാർജ് വഴി 50JIO എന്ന കോഡ് നൽകിയാൽ 50 രൂപ തിരികെ ലഭിക്കും.
ഓഫർ എങ്ങനെ ലഭിക്കും
MyJio ആപ്ലിക്കേഷൻ, Jio.com, ജിയോ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, പാർട്ട് സ്റ്റോറുകൾ, തിരഞ്ഞെടുത്ത വാലറ്റുകൾ എന്നിവ വഴി മാത്രമേ ഈ ഓഫറുകൾ ലഭിക്കൂ.
മൊബിക്വിക്കിന്റെ മറ്റൊരു ഓഫർ
മൊബിക്വിക്ക് വഴിയാണ് റീച്ചാർജ് ചെയ്യുന്നതെങ്കിൽ മറ്റൊരു ഓഫറും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഹോട്ടൽ ബുക്കിംഗിന് 2,500 രൂപ വിലയുള്ള ഒരു വൗച്ചർ കൂടി നിങ്ങൾക്ക് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
