ഇന്റര്‍നെറ്റ് സേർച്ച് എഞ്ചിൻ സൈറ്റുകളില്‍ പ്രശസ്തമായ ഗൂഗിളിന് 136 കോടി പിഴ.
ഇന്റര്‍നെറ്റ് സേർച്ച് എഞ്ചിൻ സൈറ്റുകളില്‍ ഏറ്റവും പ്രശസ്തമായ ഗൂഗിളിന് 136 കോടി പിഴ. തിരച്ചില്‍ ഫലങ്ങളില്‍ തിരിമറിയും പക്ഷാപാതവും കാണിക്കുന്നുവെന്ന് ആരോപിച്ച പരാതികളിലാണ് പിഴ നൽകിയത്. കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയാണ് പിഴ വിധിച്ചത്.
2013-15 കാലത്ത് ഇന്ത്യയില്‍നിന്നുള്ള ഗൂഗിളിന്റെ വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് പിഴ തുകയായി നിശ്ചയിച്ചത്. ഡി.കെ. സിക്രി അദ്ധ്യക്ഷനായ കമ്മിഷനാണ് പിഴ തുക നിശ്ചയിച്ചത്.

കമ്പനി 60 ദിവസത്തിനകം പിഴ അടക്കണം. ഗൂഗിളിന്റെ വാദങ്ങളും കമ്മിഷൻ പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിൽ കുറ്റം കണ്ടെത്തിയതിനെ തുടർന്ന് പിഴ വിധിക്കുകയായിരുന്നു.
വ്യാപാര താത്പര്യത്തിനനുസരിച്ച് ചില കമ്പനികളെ തിരച്ചില്‍ ഫലങ്ങളില്‍ മുന്നിലെത്തിക്കുന്നുവെന്ന് മുമ്പും ഗൂഗിളിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ കമ്മിഷന് ഗൂഗിളിന് 242 കോടി യൂറോ (ഏകദേശം 17,500 കോടി രൂപ) പിഴ വിധിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ ഗൂഗിളിനെതിരെ സമാനമായ പരാതികളുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
