2016-17 കാലയളവിൽ കേരളത്തിലേക്കുള്ള എൻആർഐ നിക്ഷേപത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവ്
വിദേശത്ത് നിന്ന് കേരളത്തിലേയ്ക്കുള്ള എൻആർഐ നിക്ഷേപത്തിൽ ഉയർച്ച. 2016-17 കാലയളവിൽ കേരളത്തിലേക്കുള്ള എൻആർഐ നിക്ഷേപത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവാണുള്ളത്. 2017 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 1,52,348 കോടി രൂപയാണ് കേരളത്തിലേയ്ക്ക് എത്തിയത്.
2017 മാർച്ച് വരെ പൊതുമേഖലാ ബാങ്കുകളിലെ എൻആർഐ നിക്ഷേപം 83,855 കോടി രൂപയാണ്. സ്വകാര്യ ബാങ്കുകളിലെത്തിയത് ആകട്ടെ 68,493 കോടിയും. അതായത് പൊതുമേഖലാ ബാങ്കുകളിൽ 55.04 ശതമാനവും സ്വകാര്യ ബാങ്കുകളിൽ 44.96 ശതമാനവുമാണ് എൻആർഐ നിക്ഷേപമെത്തുന്നത്.

സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന പ്രകാരമുള്ള കണക്കുകളാണിത്. 2016 മാർച്ചിൽ എൻആർഐ നിക്ഷേപം 1,35,609 കോടി രൂപയായിരുന്നു.
കേരളത്തിലെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്കിലാണ് ഏറ്റവും കൂടുതൽ എൻആർഐ നിക്ഷേപം എത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 33.52 ശതമാനവും മറ്റ് ദേശസാത്കൃത ബാങ്കുകളിൽ 21.06 ശതമാനവും എൻആർഐ നിക്ഷേപമാണുള്ളത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications