2017 -18 സാമ്പത്തിക വർഷത്തെ പ്രോവിഡൻറ് ഫണ്ട് പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വിവരം.
എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) 2017 -18 സാമ്പത്തിക വർഷത്തെ പ്രോവിഡൻറ് ഫണ്ട് പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വിവരം. പലിശ നിരക്ക് 8.65 ശതമാനത്തിൽ തന്നെ നിലനിർത്തിയേക്കാനാണ് സാധ്യത.
ഫെബ്രുവരി 21ന് നടക്കുന്ന ട്രസ്റ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. നടപ്പുസാമ്പത്തികവർഷത്തിലും പലിശനിരക്ക് 8.65 ശതമാനത്തിൽ നിലനിർത്തുന്നതിനായി 2886 കോടി രൂപയുടെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്) ഇ.പി.എഫ്.ഒ വിറ്റഴിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് പലിശ നിരക്ക് 8.65 ശതമാനത്തിലേക്ക് കുറച്ചത്. 2015 -16 സാമ്പത്തിക വർഷത്തിലിത് 8.8 ശതമാനമായിരുന്നു. ബാങ്ക് നിക്ഷേപം, പിപിഎഫ് തുടങ്ങിയവയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്ന സാഹചര്യത്തിൽ ഇപിഎഫ് പലിശ നിരക്കിൽ മാറ്റം വരുത്താത്തത് ഏറെ ആശ്വാസകരമാണ്.
തൊഴിലുടമയും തൊഴിലാളിയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഇപിഎഫിലേക്ക് സംഭാവന ചെയ്യുന്നത്. പിഎഫിലേയ്ക്ക് നിങ്ങളുടെ ശമ്പളത്തിന്റെ 12 ശതമാനത്തിൽ കൂടുതൽ നിക്ഷേപിക്കാനും സാധിക്കും. ഇതിന് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് അഥവാ വിപിഎഫ് എന്നാണ് വിളിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
