ഓൺലൈൻ ഭക്ഷണവിതരണ ശൃഖലയായ ഫുഡ് പാണ്ട വിപുലീകരണത്തിന് ഒരുങ്ങുന്നു.
ഓൺലൈൻ ഭക്ഷണവിതരണ ശൃഖലയായ ഫുഡ് പാണ്ട വിപുലീകരണത്തിന് ഒരുങ്ങുന്നു. അതിനായി 400 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.
അടുത്ത 12 മുതൽ 15 മാസത്തിനുള്ളിൽ രാജ്യവ്യാപകമായി 25,000 ഡെലിവറി റൈഡർമാരെ നിയമിക്കാനും ഫുഡ് പാണ്ടയ്ക്കു പദ്ധതിയുണ്ട്. തിരക്കുപിടിച്ച നഗര ജീവിതത്തിൽ ഫുഡ് പാണ്ട പോലുള്ള ഓൺലൈൻ സൈറ്റുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർ നിരവധിയാണ്. ഇന്റർനെറ്റിന്റെയും മറ്റും ഉപയോഗം വർദ്ധിച്ചതും ഇത്തരം സൈറ്റുകൾക്ക് ഗുണകരമാണ്.

ഈ സാഹചര്യം മുതലെടുത്ത് ബിസിനസ് വിപുലീകരിക്കുകയാണ് ഫുഡ് പാണ്ടയുടെ ലക്ഷ്യം. സാങ്കേതിക വിദ്യയുടെ പിന്തുണയോടെ ശക്തമായ ഡെലിവറി സംവിധാനമൊരുക്കുന്നതായിരിക്കണം ഇന്ത്യൻ ഫുഡ് ടെക് വ്യവസായത്തിന്റെ അടിസ്ഥാനമെന്ന് ഫുഡ്പാണ്ടാ ഇന്ത്യ സിഇഒ പ്രണയ് ജിവ്രാജികാ പറഞ്ഞു.
ഇതുവഴി ഓർഡുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ 150 നഗരങ്ങളിൽ 15,000 ൽ അധികം റെസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണം ഫുഡ് പാണ്ട വഴി ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
