2018 ഏപ്രിലിൽ റെയിൽവേ മന്ത്രാലയം 10,000 കിലോമീറ്റർ അധിവേഗ റെയിൽപാതകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.
2018 ഏപ്രിലിൽ റെയിൽവേ മന്ത്രാലയം 10,000 കിലോമീറ്റർ അധിവേഗ റെയിൽപാതകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 200 മുതൽ 250 കിലോമീറ്റർ വേഗത്തിലായിരിക്കും ഇതുവഴി ട്രെയിനുകൾ സഞ്ചരിക്കുക.
നിർമാണച്ചെലവുകൾ വെട്ടിക്കുറച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ചെലവ് കുറയ്ക്കുന്നതിനായി ഹൈവേകളുടെ മുകളിലൂടെയോ നിലവിൽ റെയിൽവേയ്ക്കായി സ്ഥലമേറ്റെടുത്തിട്ടുളളിടങ്ങളിലോ ആയിരിക്കും നിർമ്മാണം നടത്തുക.

ഭൂമി ഏറ്റെടുക്കൽ ചെലവ് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടികൾ. രാജ്യമെമ്പാടുമുള്ള സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിമാന യാത്രയ്ക്ക് ബദലായി ചെറിയ റൂട്ടുകളിലായിരിക്കും സർവ്വീസ് നടത്തുക.
നിലവിൽ മുംബൈയിൽ നിന്നും പുനൈയിലേയ്ക്കുള്ള ഇന്റർസിറ്റി ട്രെയിൻ മൂന്നു മണിക്കൂർ കൊണ്ടാണ് എത്തുന്നത്. യാത്ര സമയം ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ ആക്കുകയാണെങ്കിൽ കൂടുതൽ യാത്രക്കാർക്ക് അതിവേഗ ട്രെയിനെ ആശ്രയിക്കാൻ തുടങ്ങുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
