പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ (177 കോടി ഡോളര്‍) തട്ടിപ്പ് കണ്ടെത്തി.
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ (177 കോടി ഡോളര്‍) തട്ടിപ്പ് കണ്ടെത്തി. ബാങ്കിന്റെ മുംബൈ ശാഖയിലാണ് തട്ടിപ്പ് നടന്നത്.
തട്ടിപ്പ് ഇങ്ങനെ
മുംബൈയിലെ ശാഖ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. മുംബൈ ശാഖയിലെ ചില ഇടപാടുകളിലൂടെ വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്.
ജീവനക്കാരുടെ സഹായം
തട്ടിപ്പ് നടത്താൻ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും പ്രാഥമിക നിഗമനം. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഓഹരി മൂല്യം ഇടിഞ്ഞു
ബാങ്ക് തട്ടിപ്പ് വാർത്ത പുറത്തു വന്നതോടെ ഇന്ന് രാവിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരി മൂല്യം ആറ് ശതമാനത്തോളം ഇടിഞ്ഞു. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഏറ്റവും വലിയ തട്ടിപ്പ് എന്നാണ് ദേശീയ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.
മൂന്നാം സ്ഥാനം
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഇന്ത്യയിലും വിദേശത്തുമായി 5000ഓളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
