ക്രെഡിറ്റ് കാർഡിന്റെ ദോഷ വശങ്ങൾ താഴെ പറയുന്നവയാണ്
ദൈനംദിന ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തതായി മാറിക്കഴിഞ്ഞു ഇപ്പോള്‍ ക്രെഡിറ്റ് കാർഡുകൾ. ശരിയായ സമയങ്ങളില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു മുതല്‍ കൂട്ടാണ്. അല്ലാത്ത പക്ഷം ക്രെഡിറ്റ് കാര്‍ഡ് നിങ്ങൾക്ക് വിനയാകും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ 6 ഇടപാടുകള്‍ ഒരിക്കലും ചെയ്യരുത്.
പൈസ പിന്‍വലിക്കല്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള ഓപ്ഷനുണ്ട് എങ്കിലും അത്യാവശ്യമല്ലെങ്കില്‍ ഒരിക്കലും ഈ ഓപ്ഷന് ഉപയോഗിക്കരുത്. കാരണം ഓരോ ഇടപാടിലും വലിയ തുക പലിശയായി ഈടാക്കപ്പെടും. പണം പിന്‍വലിക്കാന്‍ ഏറ്റവും നല്ലത് ഡെബിറ്റ് കാര്‍ഡുകളാണ് ചെറിയ ചാർജ് ഇടപാടിന് ഈടാക്കുമെങ്കിലും പണം പിന്‍വലിച്ച ഉടന്‍ തന്നെ പലിശ ആരംഭിക്കും എന്നതാണ് ഡെബിറ്റ് കാര്‍ഡ് ഇടപാടിന്റെ ഗുണം.
വിദേശത്തെ ഉപയോഗം
വിദേശങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കറന്‍സി വിനിമയ നിരക്ക് വിദേശ പണമിടപാട് നിരക്ക് തുടങ്ങി ഒരുപാട് ചാര്‍ജുകള്‍ അധികമായി വരും. അങ്ങനെയുള്ള അവസരങ്ങളില്‍ ഇന്റര്‍ നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയാണ് അഭികാമ്യം.
പണം കൊടുത്ത് വാങ്ങാം
ചില സാധനങ്ങളും സേവനങ്ങളും പണം കൊടുത്ത് വാങ്ങുമ്പോള്‍ ചില ഇളവുകള്‍ നേടാം അങ്ങനെയുള്ള അവസരങ്ങളില്‍ ഇളവുകള്‍ നേടാന്‍ കാര്‍ഡ് ഉപയോഗിക്കതെയിരിക്കുന്നതാണ് ഉത്തമം.
സുരക്ഷിതമല്ലാത്ത ഇടപാടുകള്‍
ഷോപ്പിംഗ് സൈറ്റുകള്‍ സുരക്ഷിതമല്ലെങ്കില്‍ ഒരിക്കലും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കരുത്. ഹാക്ക് ചെയ്യപെടാന്‍ സാധ്യതയുണ്ട്.
ക്രെഡിറ്റ് ലിമിറ്റ് അടുത്താല്‍
ക്രെഡിറ്റ് ലിമിറ്റ് നോക്കി വേണം എപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍. ക്രെഡിറ്റ് ലിമിറ്റ് അടുക്കാറായല് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്.
കാര്‍ഡ് ഉപയോഗിക്കാനും ഫീസ്
ചില വ്യാപാരികള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് പണം ഈടാക്കുന്നുണ്ട്. ചാര്‍ജുള്ള സ്വൈപ്പിംഗ് മെഷീന് അല്ല നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നുറപ്പ് വരുത്തുക.
സുരക്ഷിതമായ ഇടപാടിന് ഓര്‍മ്മിക്കൂ
കാര്‍ഡ് വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക. ബില്ലുകളും പർച്ചേസുകളും വിലയിരുത്തുക. തട്ടിപ്പുകളെപ്പറ്റി അറിയുക സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പു വരുത്തുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
