റെയിൽവേ റിക്രൂട്ട്മെന്റ്: ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള പ്രായപരിധി ഉയർത്തി

അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെയും ലോക്കോ പൈലറ്റുമാരുടെയും തസ്തികയുടെ ഉയർന്ന പ്രായ പരിധി കൂട്ടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെയും ലോക്കോ പൈലറ്റുമാരുടെയും തസ്തികയുടെ ഉയർന്ന പ്രായ പരിധി കൂട്ടി. ഇനി മുതൽ 30 വയസ്സാണ് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി.

 

എന്നാൽ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് 33 വയസ്സു വരെയും എസ്‍സി/എസ്ടി വിഭാ​ഗക്കാ‍ർക്ക് 35 വയസ് വരെയും അപേക്ഷിക്കാവുന്നതാണ്.

 
ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള പ്രായപരിധി ഉയർത്തി

മുമ്പ് ജനറൽ വിഭാഗത്തിന് 28 വയസ്സും ഒബിസിക്ക് 31ഉം എസ്‍സി/ എസ്ടിക്ക് 33 ഉം വയസ്സു വരെയാണ് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നത്. ബീഹാറിൽ നിന്നുള്ള ഉദ്യോ​ഗാർത്ഥികളുടെ പരാതിയെ തുടർന്നാണ് ഇപ്പോൾ പ്രായപരിധി ഉയർത്തിയിരിക്കുന്നത്.

പ്രായപരിധി മാത്രമല്ല പരീക്ഷകളിൽ പ്രാദേശിക ഭാഷകളിൽ കൂടി ചോദ്യങ്ങൾ തയ്യാറാക്കുന്ന കാര്യത്തിലും തീരുമാനമെടുത്തു. മലയാളം, തമിഴ്, കന്നട, ഒഡിയ, തെലുങ്ക്, ബാംഗ്ലാ തുടങ്ങിയ അതത് സ്ഥലങ്ങളിലെ പ്രാദേശിക ഭാഷകളിൽ ഇനി മുതൽ ചോദ്യങ്ങൾ തയ്യാറാക്കുന്നതാണ്.

malayalam.goodreturns.in

English summary

Railway Recruitment Board relaxes the upper age limit for loco pilot posts

The Indian Railways has increased the upper age limit for the posts of assistant loco pilots and loco pilots.
Story first published: Tuesday, February 20, 2018, 15:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X