റിലയൻസ് ജിയോയിൽ ഒരു ലക്ഷം പേർക്ക് തൊഴിലവസരം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുകേഷ് അംബാനി. ഉത്തർപ്രദേശിലെ യുവാക്കൾക്കാണ് ഈ സുവർണാവസരം ലഭിക്കുക.

 

ഇതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 10,000 കോടി രൂപയാണ് മുതൽ മുടക്കുക. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ഒരു കാമ്പസ് ആരംഭിക്കാനും പദ്ധതിയുണ്ട്.

 
റിലയൻസ് ജിയോയിൽ ഒരു ലക്ഷം പേർക്ക് തൊഴിലവസരം

പ്രത്യക്ഷവും പരോക്ഷവുമായി ഉത്തർപ്രദേശിൽ 40,000 ജോലികൾ ഇതുവരെ സൃഷ്ടിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ഈ വർഷത്തെ ഉത്തർപ്രദേശ് ഇൻവസ്റ്റേഴ്സ് ഉച്ചകോടിയിലാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തർപ്രദേശിലെ രണ്ട് കോടി ജിയോ ഉപയോക്താക്കളിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കാണ് ജിയോ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018 ഡിസംബർ അവസാനത്തോടെ ഉത്തർപ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ജിയോ സേവനം ലഭ്യമാക്കും. കൂടാതെ യുപിയിൽ രണ്ട് കോടിയോളം ജിയോ ഫോണുകളും മുകേഷ് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

malayalam.goodreturns.in

Read more about: jio job ജിയോ ജോലി
English summary

Jio will invest Rs 10,000 cr in up over next 3 years

Two-day 'UP Investors Summit' -- the first such event by the Yogi Adityanath government is underway from Wednesday. President Ram Nath Kovind will attend the valedictory function tomorrow.
Story first published: Wednesday, February 21, 2018, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X