ഇപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് കേന്ദ്ര സർക്കാർ കുറച്ചു.
2017-18 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന്റെ പലിശ നിരക്ക് കേന്ദ്ര സർക്കാർ കുറച്ചു. കഴിഞ്ഞ വർഷം 8.65 ശതമാനമായിരുന്നു പലിശ നിരക്ക്. എന്നാൽ ഇത്തവണ 8.55 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
ഇന്നലെ നടന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കേന്ദ്ര ട്രസ്റ്റ് ബോഡി യോഗത്തിലാണ് പലിശ നിരക്കിൽ തീരുമാനമായത്. പലിശ നിരക്ക് കുറച്ചതിലൂടെ ഇപിഎഫ്ഒയ്ക്ക് 586 കോടിയുടെ മിച്ചമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ അറിയിച്ചു. നിലവിൽ ഒൻപതു കോടിയോളം തൊഴിലാളികളാണ് ഇപിഎഫ്ഒയിൽ അംഗങ്ങളായിട്ടുള്ളത്.

കഴിഞ്ഞ വർഷമാണ് പലിശ നിരക്ക് 8.65 ശതമാനത്തിലേക്ക് കുറച്ചത്. 2015 -16 സാമ്പത്തിക വർഷത്തിൽ 8.8 ശതമാനമായിരുന്നു പലിശ. ബാങ്ക് നിക്ഷേപം, പിപിഎഫ് തുടങ്ങിയവയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനൊപ്പം ഇപിഎഫും ഇപ്പോൾ പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച്ച പുറത്തു വന്ന വിവരം. അപ്രതീക്ഷിതമായാണ് പലിശ 0.10 ശതമാനമായി കുറച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
