രണ്ടായിരത്തി ഇരുന്നൂറ് കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ലുലു ഗ്രൂപ്പിന്റെ വമ്പൻ പദ്ധതിക്ക് വിശാഖപട്ടണത്ത് തറക്കല്ലിട്ടു.
രണ്ടായിരത്തി ഇരുന്നൂറ് കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ലുലു ഗ്രൂപ്പിന്റെ വമ്പൻ പദ്ധതിക്ക് വിശാഖപട്ടണത്ത് തറക്കല്ലിട്ടു. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ശിലാസ്ഥാപനം നിർവഹിച്ച ചടങ്ങിൽ ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും പങ്കെടുത്തു.
രാജ്യാന്തര കൺവെൻഷന് സെന്ററും ഷോപ്പിങ് മാളും ഹോട്ടലും ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി. ഏഴായിരം പേരെ ഉൾക്കൊള്ളുന്ന ഏറ്റവും വലിയ കൺവെൻഷൻ സെന്ററാകും ഇത്. 2021ൽ പദ്ധതി പൂർത്തിയാകുമെന്നാണ് വിവരം.

ആന്ധ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് ഇ പദ്ധതി നടപ്പിലാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അയ്യായിരം പേർക്ക് പ്രത്യക്ഷമായും അയ്യായിരും പേർക്ക് പരോക്ഷമായും പദ്ധതി വഴി തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ലുലുവിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ കൊച്ചിയിലെത്തിയ ശേഷമാണ് ആന്ധ്രയിലേക്ക് മുതൽ മുടക്കാനായി ക്ഷണിച്ചതെന്ന് ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു പറഞ്ഞു. കേന്ദ്ര സംസ്ഥാന മന്ത്രിമാർക്ക് പുറമെ യു.എ.ഇ സാമ്പത്തിക സെക്രട്ടറി അബ്ദുള്ള അഹമ്മദ് സാലെയും ചടങ്ങിൽ പങ്കെടുത്തു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
