ജോർദ്ദാനിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ സ്ഥാപിക്കുന്നതിനായാണ് എം.എ യൂസഫലിയെ അബ്ദുള്ള രണ്ടാമൻ രാജാവ് ക്ഷണിച്ചു.
ലുലു ഗ്രൂപ്പിന് ജോർദ്ദാനിലേയ്ക്കും ക്ഷണം. ജോർദ്ദാനിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ സ്ഥാപിക്കുന്നതിനായാണ് എം.എ യൂസഫലിയെ അബ്ദുള്ള രണ്ടാമൻ രാജാവ് ക്ഷണിച്ചിരിക്കുന്നത്.
ഔദ്യോഗിക സന്ദർശനം
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ - ജോർദ്ദാൻ സിഇഒ ഫോറത്തിലാണ് തന്റെ രാജ്യത്ത് നിക്ഷേപം നടത്തുന്നതിനായി ജോർദ്ദാൻ രാജാവ് ലുലു ഗ്രൂപ്പിനെ ക്ഷണിച്ചത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് ജോർദ്ദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ.
പദ്ധതി
നിക്ഷേപവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കായി ഉടൻ തന്നെ ജോർദ്ദാൻ സന്ദർശിക്കുമെന്ന് യൂസഫലി ജോർദ്ദാൻ രാജാവിനെ അറിയിച്ചു. ഹൈപ്പർ മാർക്കറ്റ് നിർമ്മാണത്തിനായി 10 കോടി ഡോളറാണ് മുതൽ മുടക്കുക.
വിശാഖപട്ടണത്ത് തറക്കല്ലിട്ടു
രണ്ടായിരത്തി ഇരുന്നൂറ് കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ലുലു ഗ്രൂപ്പിന്റെ വമ്പൻ പദ്ധതിക്ക് കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് തറക്കല്ലിട്ടിരുന്നു. രാജ്യാന്തര കൺവെൻഷന് സെന്ററും ഷോപ്പിങ് മാളും ഹോട്ടലും ഉൾപ്പെടുന്നതാണ് ഈ പുതിയ പദ്ധതി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
