ടിവി വാങ്ങാൻ പ്ലാനുണ്ടോ?? വില കൂടാൻ സാധ്യത

ടിവിയുടെ വില വര്‍ദ്ധിപ്പിക്കാന്‍ വിവിധ കമ്പനികള്‍ നീക്കമാരംഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിവിയുടെ വില വര്‍ദ്ധിപ്പിക്കാന്‍ വിവിധ കമ്പനികള്‍ നീക്കമാരംഭിച്ചു. കേന്ദ്രബജറ്റില്‍ കസ്റ്റംസ് നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കമ്പനികളുടെ തീരുമാനം. രണ്ട് മുതല്‍ ഏഴ് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാനാണ് വിവിധ കമ്പനികളുടെ തീരുമാനം.

 

എല്‍.ഇ.ഡി/ഒ.എല്‍.ഇ.ഡി ടിവികള്‍ക്ക് 2 മുതല്‍ ഏഴ് ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് പാനസോണിക് ആലോചിക്കുന്നത്. സാംസഗ് 5 മുതല്‍ 6 ശതമാനവും വില വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.

 
ടിവി വാങ്ങാൻ പ്ലാനുണ്ടോ?? വില കൂടാൻ സാധ്യത

എല്‍.ജിയും സോണിയും എത്ര ശതമാനം വീതം വില വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വില വര്‍ദ്ധനവ് നടപ്പിലാക്കുന്നതോടെ വ്യാപാരത്തില്‍ ഇടിവുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

ടിവി നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി നികുതി കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അരുണ്‍ ജയ്റ്റലി 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. നേരത്തേ ഇത് 7.5 ശതമാനം മാത്രമായിരുന്നു. നികുതി വര്‍ദ്ധനവ് 10 ശതമാനമായെങ്കിലും കുറയ്ക്കണമെന്നാണ് ടിവി നിര്‍മ്മാതക്കളുടെ ആവശ്യം.

malayalam.goodreturns.in

Read more about: tv price
English summary

TV price hike

Leading TV manufacturers like Sony, LG, Panasonic and Samsung are set to increase prices of their LED/OLED sets by up to 7 per cent to offset impact of increase in customs duty.
Story first published: Saturday, March 3, 2018, 15:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X