എയർ ഇന്ത്യയിൽ ഇന്ന് വനിതാ ജീവനക്കാ‍ർ മാത്രം

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് എയ‍ർ ഇന്ത്യ വിമാനങ്ങളുടെ പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് എയ‍ർ ഇന്ത്യ വിമാനങ്ങളുടെ പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗളൂര്‍, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും വനിതാ ജീവനക്കാ‍ർ മാത്രമുള്ള വിമാന സര്‍വീസുകള്‍ നടത്തുക.

 

സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക്, നെവാർക്ക്, ചിക്കാഗോ, വാഷിംഗ്ടൺ ഡിസി - മിലാൻ, ഫ്രാങ്ക്ഫർട്ട്, സിംഗപ്പൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള എയർ ഇന്ത്യ സർവ്വീസുകളിലും ഇന്ന് വനിതാ ജീവനക്കാ‍ർ മാത്രമായിരിക്കും ഉണ്ടാവുക.

 
എയർ ഇന്ത്യയിൽ ഇന്ന് വനിതാ ജീവനക്കാ‍ർ മാത്രം

കോക്പിറ്റ് ജീവനക്കാ‍ർ, ക്യാബിൻ ക്രൂ, ചെക്ക്-ഇൻ സ്റ്റാഫ്, ഡോക്ട‍ർമാ‍ർ, കൊമേഴ്സ്യൽ സ്റ്റാഫ്, ടെക്നീഷ്യൻമാർ, എൻജിനീയർമാർ, ഫ്ലൈറ്റ് ഡിസ്പാച്ചേഴ്സ് തുടങ്ങി എല്ലാ ജീവനക്കാരും വനിതകളായിരിക്കും.

കൂടാതെ ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സഞ്ചരിക്കുന്ന എല്ലാ വനിത യാത്രക്കാര്‍ക്കും പൂക്കളും മധുരവും നല്‍കും. 40 ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കുന്നതിനായി എല്ലാ ഓഫീസുകളിലും പ്രത്യേക ചടങ്ങുകളും സംഘടിപ്പിക്കും. വനിതകൾക്കായി മറ്റ് പരിപാടികളും എയർ ഇന്ത്യ സംഘടിപ്പിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

Air India to operate flights with all-women crew to celebrate International Women's Day

Air India will be operating flights with all-women cockpit and cabin crew as part of its celebrations to commemorate International Women’s Day on March 8, 2018, the airline said.
Story first published: Thursday, March 8, 2018, 12:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X