കിടിലൻ ഓഫറുകളുമായി ബിഎസ്എൻഎൽ; കേരളത്തിൽ മാത്രം ഇല്ല

Posted By:
Subscribe to GoodReturns Malayalam

ടെലികോം കമ്പനികൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി വീണ്ടും ഓഫർ പെരുമഴ. എയർടെൽ, ജിയോ, വൊഡാഫോൺ, ഐഡിയ എന്നിവയോട് മത്സരിച്ച് പുതിയ രണ്ട് പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ രംഗത്ത്.

448 രൂപയുടെ ഓഫർ

448 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വഴി ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ ലോക്കൽ, എസ്ടിഡി കോളുകളാണ് ലഭിക്കുക. കൂടാതെ നാഷണൽ റോമിംഗ് കോളുകളും ലഭിക്കും.

ഡാറ്റാ പരിധി

പ്രതിദിനം 1 ജിബി ഡേറ്റയാണ് ലഭിക്കുക. ഒരു ദിവസം 1 ജിബി ഡാറ്റാ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. കൂടാതെ നൂറ് എസ്എംഎസ് സൗജന്യമായും ലഭിക്കും. എന്നാൽ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ പ്ലാൻ ലഭ്യമാകും.

444 രൂപയുടെ ഓഫർ

ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ പദ്ധതിയാണിത്. 444 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാൻ വഴി ഉപഭോക്താക്കൾക്ക് പ്രതിദിനം 4 ജിബി ഡാറ്റാ ലഭിക്കും. 4 ജിബി ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും.

കോൾ ഓഫ‍ർ

448 രൂപയുടെ പ്ലാനിൽ നിന്ന് വ്യത്യസ്തമായി ഈ പ്ലാനിൽ അൺലിമിറ്റഡ് എസ്ടിഡി ലോക്കൽ കോളുകൾ വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ, ബിഎസ്എൻഎല്ലിൽ നിന്ന് ബിഎസ്എൻഎല്ലിലേയ്ക്ക് വോയിസ് കോളുകൾ സൗജന്യമാണ്. 60 ദിവസമാണ് ഓഫറിന്റെ കാലാവധി.

999 രൂപയുടെ പ്ലാൻ

ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാനുകളിൽ ഒന്നാണ് 999 രൂപയുടെ റീചാർജ് പായ്ക്ക്. ഈ പ്ലാൻ അനുസരിച്ച് 181 ദിവസത്തെ അൺലിമിറ്റഡ് കോളുകളും ഒരു ജിബി ഡാറ്റ ഒരു വർഷത്തേയ്ക്കും ലഭിക്കും. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന സർക്കിളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ജമ്മു, കാശ്മീർ, അസം, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ ലഭ്യമല്ല.

malayalam.goodreturns.in

English summary

BSNL launched Rs.448 Prepaid Recharge Plan to compete Jio, Airtel, Idea, Vodafone

In a bid to compete with private telcos such as Bharti Airtel, Jio. Vodafone, and Idea Cellular, the state-run telecom services operator, BSNL (Bharat Sanchar Nigam Limited) has come up with two new prepaid recharge plans also known as special tariff vouchers (STVs) priced at Rs. 444 and Rs. 448, respectively.
Story first published: Monday, March 12, 2018, 12:25 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns