ട്രെയിൻ ടിക്കറ്റ് ഇനി കാൻസൽ ചെയ്യേണ്ട; മറ്റൊരാൾക്ക് ട്രാൻസ്ഫർ ചെയ്യാം

ട്രെയിൻ ടിക്കറ്റുകൾ ഇനി മുതൽ കാൻസൽ ചെയ്യേണ്ട പകരം ടിക്കറ്റുകൾ ആവശ്യക്കാർക്ക് ട്രാൻസ്ഫർ ചെയ്യാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൻ ടിക്കറ്റുകൾ ഇനി മുതൽ കാൻസൽ ചെയ്യേണ്ട പകരം ടിക്കറ്റുകൾ ആവശ്യക്കാർക്ക് ട്രാൻസ്ഫർ ചെയ്യാം. ഇന്ത്യൻ റെയിൽവേയാണ് യാത്രക്കാർക്ക് ആശ്വാസകരമായ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ചില നിബന്ധനകൾ പാലിച്ചിരിക്കണം എന്നുമാത്രം. എന്തൊക്കെയാണ് ആ നിബന്ധനകൾ എന്നറിയണ്ടേ...

സർക്കാർ ജീവനക്കാർ

സർക്കാർ ജീവനക്കാർ

സർക്കാർ ജീവനക്കാർക്ക് ഒരു അംഗീകൃത ടിക്കറ്റ് കൈമാറാൻ പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂർ മുമ്പ് രേഖാമൂലമുള്ള അപേക്ഷ സമർപ്പിച്ചാൽ മറ്റൊരാൾക്ക് മാറാൻ സാധിക്കും.

കുടുംബക്കാർക്ക് കൈമാറാം

കുടുംബക്കാർക്ക് കൈമാറാം

ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ അഭ്യർത്ഥന നടത്തുന്ന ഒരു യാത്രക്കാരന് തന്റെ പേരിലുള്ള ടിക്കറ്റ് തന്റെ കുടുംബത്തിലെ മറ്റൊരു അംഗത്തിലേക്ക് മാറ്റാൻ സാധിക്കും. അതായത് പിതാവ്, മാതാവ്, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ് അല്ലെങ്കിൽ ഭാര്യക്ക് ഇത്തരത്തിൽ ടിക്കറ്റ് ലഭിക്കും.

വിദ്യാർത്ഥികൾ

വിദ്യാർത്ഥികൾ

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്ഥാപന മേധാവിയുടെ അനുമതിയോടെ 48 മണിക്കൂർ മുമ്പ് അപേക്ഷിച്ചാൽ മറ്റൊരു വിദ്യാർത്ഥിയ്ക്ക് ടിക്കറ്റുകൾ കൈമാറാവുന്നതാണ്. അതേ സ്ഥാപനത്തിലുള്ള മറ്റൊരു വിദ്യാർഥിയ്ക്ക് മാത്രമേ ടിക്കറ്റ് നൽകാൻ കഴിയൂ.

വിവാഹപാർട്ടി

വിവാഹപാർട്ടി

യാത്രക്കാർ ഒരു വിവാഹപാർട്ടിയിലെ അംഗങ്ങളാണെങ്കിൽ സംഘത്തിലെ പ്രധാനയാളുടെ അനുമതിയോടെ 48 മണിക്കൂറിനുള്ളിൽ അഭ്യർത്ഥിച്ചാൽ ഒരംഗത്തെ മാറ്റി മറ്റൊരംഗത്തെ ഉൾപ്പെടുത്താൻ കഴിയും.

എൻസിസി

എൻസിസി

എൻസിസി അംഗത്തിൽപ്പെട്ട ഒരാൾക്ക് ഓഫീസറുടെ അനുമതിയോടെ 24 മണിക്കൂർ മുമ്പ് മറ്റൊരു എൻസിസി അംഗത്തിന് ടിക്കറ്റ് കൈമാറാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾക്ക് ഒരിക്കൽ മാത്രമേ ടിക്കറ്റുകൾ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. വിദ്യാർത്ഥികൾ, വിവാഹപാർട്ടികൾ, എൻസിസി എന്നിവയിൽ 10% വരെ അംഗങ്ങളുടെ ടിക്കറ്റുകൾ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കൂ.

malayalam.goodreturns.in

English summary

You Can Now Transfer Your Train Ticket to Someone Else

As a relief to travellers in the country, the Indian Railways now lets you transfer your confirmed ticket to another person on some conditions.
Story first published: Monday, March 12, 2018, 10:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X