മുകുന്ദ് രാജൻ ടാറ്റ സൺസിൽ നിന്ന് രാജി വച്ചു

ടാറ്റ സൺസ് ഗ്രൂപ്പ് ചീഫ് എത്തിക്സ് ഓഫീസർ മുകുന്ദ് രാജൻ രാജി വച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റ സൺസ് ഗ്രൂപ്പ് ചീഫ് എത്തിക്സ് ഓഫീസർ മുകുന്ദ് രാജൻ രാജി വച്ചു. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനി അധികൃത‍ർ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തിപരമായ കാരണങ്ങളാലാണ് മുകുന്ദ് രാജൻ രാജി വയ്ക്കുന്നതെന്നാണ് കമ്പനി പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ അദ്ദേഹം പുതിയ സംരംഭകത്വ പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും അറിയിച്ചു. ടാറ്റയുമായി 23 വ‍ർഷത്തെ ബന്ധമാണ് മുകുന്ദ് രാജനുള്ളത്.

മുകുന്ദ് രാജൻ ടാറ്റ സൺസിൽ നിന്ന് രാജി വച്ചു

ടാറ്റാ സൺസിൽ 1990 മുതൽ ജോലി ചെയ്യുന്നയാളാണ് മുകുന്ദ് രാജൻ. മാ‍‍ർച്ച് 31 ആണ് അദ്ദേഹത്തിന്റെ ടാറ്റയിലെ അവസാന പ്രവ‍ർത്തി ദിനം. പുതിയ നേതൃത്വത്തെക്കുറിച്ച് ആശങ്കകൾ ഉടലെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

2000 കാലഘട്ടത്തിൽ ടാറ്റാ ടെലി സർവ്വീസസിന്റെയും വിദേശ് സഞ്ചാ‍ർ നി​ഗം ലിമിറ്റഡിന്റെയും ഡയറക്ടറായും മുകുന്ദ് രാജൻ പ്രവ‍‍ർത്തിച്ചിരുന്നു. 43കാരനായ മുകുന്ദ് രാജൻ മുൻ റിസ‍ർവ് ബാങ്ക് ​ഗവർണർ രഘുറാം രാജന്റെ സഹോദരനാണ്.

malayalam.ggodreturns.in

English summary

Tata Sons' chief ethics officer Mukund Rajan resigns

Tata Sons on Thursday issued a statement announcing the exit of Mukund Rajan, chief ethics officer of the group, citing “personal reasons”, and ending days of speculations.
Story first published: Friday, March 16, 2018, 12:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X