ഇന്ധനം ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ രംഗത്ത്.
ഡീസൽ തീർന്നാൽ ഇനി ഒരു ഫോൺ കോൾ മാത്രം മതി. ഇന്ധനം ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ രംഗത്ത്.
ആദ്യം ഘട്ടം ഡീസൽ
പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലെ പൂനയിലാണ് ആരംഭിച്ചത്. ഡീസൽ വലിയ ലോറികളിലാക്കിയാണ് ഉപഭോക്താക്കൾക്ക് നേരിട്ടു വിതരണം ചെയ്യുന്നത്. അധികം വൈകാതെ തന്നെ രാജ്യവ്യാപകമായി ഡീസലിന്റെ ഡോർ ഡെലിവറി നടത്തുമെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ സഞ്ജീവ് സിംഗ് അറിയിച്ചു.
പെട്രോളും എത്തിക്കും
താരതമ്യേന സുരക്ഷിതമായതിനാലാണ് ഡീസൽ ഇത്തരത്തിൽ ആദ്യം വിതരണം ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. പെട്രോളും വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മൈ പെട്രോൾ പമ്പ് ആപ്പ്
മാസങ്ങൾക്കു മുമ്പ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎൻബി എന്ന സ്റ്റാർട്ടപ്പും സമാന സംരംഭം ആരംഭിച്ചിരുന്നു. മൈ പെട്രോൾ പമ്പ് എന്ന ആപ്പിലൂടെയായിരുന്നു ഇതിന്റെ പ്രവർത്തനം. എന്നാൽ, ആവശ്യക്കാരുടെ അരികിലെത്തി പെട്രോൾ വിതരണം ചെയ്യുന്നത് സുരക്ഷിതമല്ലെന്നു കാട്ടി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പിഇഎസ് ഒ) ഇവർക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
സുരക്ഷാമാനദണ്ഡങ്ങൾ
സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് തന്നെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പിഇഎസ്ഒയുടെ അനുമതിയോടെയാണ് പദ്ധതി ആരംഭിച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications