കാത്തലിക് സിറിയന്‍ ബാങ്ക് വിദേശ കമ്പനി ഏറ്റെടുക്കുന്നു.
കേരളത്തിന്റെ സ്വന്തം ബാങ്കായ കാത്തലിക് സിറിയന്‍ ബാങ്ക് വിദേശ കമ്പനി ഏറ്റെടുക്കുന്നു. കാനഡയിലെ ഫെയർഫാക്സ് ഹോൾഡിംഗ്സ് ലിമിറ്റഡാണ് ബാങ്കിനെ ഏറ്റെടുക്കുന്നത്.
ബാങ്കിന്റെ ഇന്നത്തെ ജനറല്‍ ബോഡി യോഗത്തില്‍ വിദേശ മൂലധന നിക്ഷേപം 74 ശതമാനമായി ഉയര്‍ത്തി. 97 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്ക് നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഏറ്റെടുക്കൽ നടപടിയുമായി രംഗത്തെത്തിയത്.

സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 13 കോടി രൂപയായിരുന്നു സിഎസ്ബിയുടെ അറ്റാദായം. കിട്ടാക്കടം 6.75 ശതമാവും മൂലധനപര്യാപ്തത 11.09 ശതമാനവുമാണ്. മുമ്പും ഓഹരികൾ വാങ്ങാൻ ഫെയർഫാക്സ് തയാറായെങ്കിലും മൂല്യനിർണയത്തിൽ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല.
ആഗോളതലത്തിൽ കമ്പനികൾ നടത്തിയുള്ള ഫെയർഫാക്സിന്റെ പരിചയ സമ്പത്ത് കാത്തലിക് സിറിയൻ ബാങ്കിന്റെ വളർച്ചയ്ക്ക് പ്രധാന ഘടകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് വെറും ഒരു ശതമാനത്തിൽ താഴെ മാത്രം വിഹിതമുള്ള ബാങ്കിനെ ആഗോള തലത്തിൽ തന്നെ ഉയർത്താൻ കമ്പനിയ്ക്ക് കഴിഞ്ഞേക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications