ഇന്ത്യ - ഇസ്രായേൽ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യയുടെ നേരിട്ടുള്ള ഇസ്രായേൽ സർവീസ് ഇന്ന് മുതൽ ആരംഭിക്കും.
ഇന്ത്യ - ഇസ്രായേൽ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യയുടെ നേരിട്ടുള്ള ഇസ്രായേൽ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ഡൽഹിയിൽ നിന്ന് ടെൽ അവൈവിലേയ്ക്ക് ആഴ്ചയിൽ മൂന്നു ദിവസമാണ് സർവ്വീസുള്ളത്.
ഉദ്ഘാടന സർവ്വീസ്
ഉദ്ഘാടന സർവ്വീസിന്റെ 50 ശതമാനം സീറ്റുകളും ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. ചൊവ്വ, വ്യാഴം, ഞായർ എന്നീ ദിവസങ്ങളിലാകും ഇസ്രായലിലേയ്ക്കുള്ള എയർ ഇന്ത്യയുടെ സർവ്വീസ് ഉണ്ടാകുക.
ഉദ്ഘാടന സമയം
ഉദ്ഘാടന ഫ്ളൈറ്റ് ഇന്ന് വൈകുന്നേരം 6.10 ന് പുറപ്പെടും. അടുത്ത ഷെഡ്യൂൾ മാർച്ച് 25ന് വൈകുന്നേരം 4.50ന് ആയിരിക്കും. എയർ ഇന്ത്യയുടെ 256 സീറ്റുകളുള്ള ബോയിംഗ് 787 ഡ്രീം ലൈനറാണ് ഈ റൂട്ടിൽ സർവീസ് നടത്തുക.
ബുക്കിംഗ്
ആളുകളുടെ ഇതുവരെയുള്ള പ്രതികരണം മികച്ചതാണ്. ആദ്യ സർവ്വീസിലെ 50 ശതമാനം സീറ്റുകളുടെയും ബുക്കിംഗ് പൂർത്തിയായി തിരിച്ച് ഇങ്ങോട്ടുള്ള യാത്രയിൽ 80 ശതമാനം സീറ്റുകളുടെ ബുക്കിംഗും പൂർത്തിയായിട്ടുണ്ടെന്ന് എയർഇന്ത്യ അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയുടെ അനുവാദം
ദൂരം കുറവുള്ള റൂട്ട് തിരഞ്ഞെടുക്കുന്നതിനായി സൗദി അറേബ്യയുടെ അനുമതി എയർ ഇന്ത്യയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതുവഴി 7.25 മണിക്കൂറുകൊണ്ട് ഇസ്രായേലിലെ ടെൽ അവൈവിലെത്താൻ സാധിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
