വിസ നിയന്ത്രണത്തിന് പിന്നാലെ ഇന്ത്യൻ തൊഴിലാളികൾക്ക് എട്ടിന്റെ പണിയുമായി അമേരിക്ക വീണ്ടും രംഗത്ത്.
വിസ നിയന്ത്രണത്തിന് പിന്നാലെ ഇന്ത്യൻ തൊഴിലാളികൾക്ക് എട്ടിന്റെ പണിയുമായി അമേരിക്ക വീണ്ടും രംഗത്ത്. കോള്‍ സെന്റര്‍ ജോലികള്‍ രാജ്യത്തിന് പുറത്തേക്ക് കരാർ കൊടുക്കുന്നത് തടയുന്നതിനുള്ള ബില്ല് കഴിഞ്ഞ ദിവസം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.
ഇത് പാസായാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര് തൊഴില്‍ രഹിതരാവും. ഓഹായോയില്‍ നിന്നുള്ള സെനറ്റര്‍ ഷെറോഡ് ബ്രൗണാണ് ബില്ല് അവതരിപ്പിച്ചത്.

നിലവില്‍ അമേരിക്കയിലെ ഒട്ടുമിക്ക കമ്പനികളുടെയും കോള്‍ സെന്ററുകള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നാണ് ഷെറോഡ് ബ്രൗണിന്റെ ആവശ്യം.
പ്രവര്‍ത്തനലാഭമാണ് കോള്‍ സെന്ററുകള്‍ വിദേശത്തേക്ക് കരാര്‍ നല്കാന് കമ്പനികളെ പ്രേരിപ്പിക്കുന്നത്. കോള്‍ സെന്റര്‍ ജോലികള്‍ പുറം രാജ്യങ്ങളിലേക്ക് കരാര്‍ നല്കുന്ന കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും അമേരിക്കയില്‍ തന്നെ കോള്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും ബില്ലിൽ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
