റെയിൽവേ സംരക്ഷണ സേനയിൽ 9500 തസ്തികകളിൽ ഒഴിവ്.
റെയിൽവേ സംരക്ഷണ സേനയിൽ 9500 തസ്തികകളിൽ ഒഴിവ്. ഇത് സംബന്ധിച്ച് റെയിൽവേ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും. റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ തന്റെ ട്വിറ്റർ അക്കൌണ്ടിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തൊഴിലവസരങ്ങൾ
പിയൂഷ് ഗോയലിന്റെ ട്വീറ്റ് അനുസരിച്ച് ഒരു ലക്ഷത്തിലേറെ പേർക്കാണ് റെയിൽവേ തൊഴിലവസരങ്ങൾ നൽകാൻ ഒരുങ്ങുന്നത്. എന്നാൽ ആദ്യം ആർപിഎഫിലെ 9500 ഒഴിവുകൾ നികത്താനാകും ശ്രമിക്കുക.
സ്ത്രീ സംവരണം
50 ശതമാനം ഒഴിവുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുകയാണ്. നിലവിൽ, റെയിൽവേ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി പോസ്റ്റുകളിലേയ്ക്കുള്ള അപേക്ഷകൾ ഓൺലൈനിൽ സ്വീകരിച്ച് വരികയാണ്.
ശമ്പളം
തിരഞ്ഞെടുക്കുന്നവർക്ക് 5200 - 20200 രൂപ വരെയാണ് ഗ്രേഡ് ശമ്പളം. മറ്റ് ആനുകൂല്യങ്ങൾ വേറെയും ലഭിക്കും.
യോഗ്യത
അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽനിന്നോ പത്താം ക്ലാസ് പാസായവർ അപേക്ഷിക്കാൻ അർഹരാണ്. എഴുത്ത് പരീക്ഷ പിഇടി, പിഎംടി, മെഡിക്കൽ പരിശോധന എന്നിവ പരിശോധിക്കായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
റെയിൽവേ ഗ്രൂപ്പ് സി ആൻഡ് ഗ്രൂപ്പ് ഡി ഒഴിവ്
ഫെബ്രുവരി 3ന് ആണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നിഷ്യൻ എന്നീ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതിൽ ആകെ 26502 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ ആകെ ഒഴിവ് 17653ഉം ടെക്നിക്കൽ വിഭാഗത്തിൽ 8829 ഒഴിവുകളുമാണുള്ളത്.
അപേക്ഷിക്കേണ്ട അവസാന തീയതി
അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നിഷ്യൻ ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31ആണ്. ജനറൽ, ഒബിസി വിഭാഗക്കാർക്ക് അപേക്ഷാഫീസ് 500 രൂപയാണ്. പെൺകുട്ടികൾക്കും എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷാ ഫീസ് 250 രൂപ ആയിരിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
