ഐടി കമ്പനിയായ കൊഗ്നിസന്റിന്റെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ചു.
പ്രമുഖ ഐടി കമ്പനിയായ കൊഗ്നിസന്റിന്റെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ചു. നികുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷന്റെ ബാങ്ക് അക്കൌണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.
2500 കോടി രൂപയാണ് നികുതി ഇനത്തിൽ കമ്പനി അടയ്ക്കാനുള്ളതെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. കമ്പനിയുടെ മുംബൈയിലും ചെന്നൈയിലുമുള്ള ബാങ്ക് അക്കൌണ്ടുകളാണ് ഇതേ തുടർന്ന് മരവിപ്പിച്ചിരിക്കുന്നത്.

ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് അടയ്ക്കുന്ന കാര്യത്തിലാണ് കൊഗ്നിസന്റ് വീഴ്ച്ച വരുത്തിയത്. ഇതിനെ തുടർന്നാണ് ആദായ നികുതി വകുപ്പിന്റെ നടപടി.
ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ച കാര്യം കമ്പനിയുടെ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ഇതിന്മേൽ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്നും ഇത് കോടതി വിലക്കിയിട്ടുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി. അമേരിക്കൻ കമ്പനിയായ കൊഗ്നിസന്റിന് ഇന്ത്യയിൽ നിരവധി സ്ഥലങ്ങളിൽ ബിസിനസുകളുണ്ട്. 2.6 ലക്ഷം ജീവനക്കാരാണ് കൊഗ്നിസന്റിന് ഇന്ത്യയിലുള്ളത്.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications