ഊബറും ഒലയും ഒരുമിക്കുന്നതിന് അണിയറയിൽ നീക്കങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്.
ഓൺലൈൻ ടാക്സി കമ്പനികളായ ഊബറും ഒലയും ഒരുമിക്കുന്നതിന് അണിയറയിൽ നീക്കങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്. ഊബറിന്റെ ദക്ഷിണ - പശ്ചിമ യൂണിറ്റ് ഒല സ്വന്തമാക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
പിന്നിൽ സോഫ്റ്റ്ബാങ്ക്
ഒലയും ഊബറും തമ്മിൽ ഒരുമിപ്പിക്കുന്നതിന് പിന്നിൽ ജാപ്പനീസ് ഇൻവെസ്റ്റ്മെന്റ് ഭീമൻ സോഫ്റ്റ്ബാങ്കാണ്. ഇന്ത്യയിൽ ഓൺലൈൻ ടാക്സി സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരു കമ്പനികളെയും ഒരുമിപ്പിക്കാൻ ശ്രമം നടക്കുന്നതെന്നാണ് വിവരം.
ചർച്ച ആരംഭിച്ചിട്ട് ഒരു വർഷം
ഇരു കമ്പനികളിലും വൻ തോതിലുള്ള നിക്ഷേപം സോഫ്റ്റ്ബാങ്ക് നടത്തിയിട്ടുണ്ട്. ഒരു വർഷമായി ലയനം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ തീരുമാനങ്ങൾ എടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്.
ഒല നിയന്ത്രിക്കും
ഒലയും ഊബറും ഒരുമിച്ചാൽ പുതിയ കമ്പനിയുടെ 27.5 % ഓഹരികൾ ഒലയ്ക്ക് കീഴിൽ ആയിരിക്കും. കരാർ ഏതാനും മാസങ്ങൾക്കുള്ളിൽ നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ചൈനയിൽ ഊബർ കൈമാറി
ചർച്ചകൾ നടപ്പിലാകുകയാണെങ്കിൽ അതായത് ഒല ഊബറിൻറെ ഇന്ത്യൻ യൂണിറ്റിയെ ഏറ്റെടുത്താൽ ആഗോളതലത്തിൽ ഊബറിന്റെ നാലാമത്തെ ലയനമായിരിക്കും ഇത്. മുമ്പ് ചൈനയിലെ ഊബർ യൂണിറ്റ് എതിരാളികളായ ദീദിയ്ക്ക് കൈമാറിയിരുന്നു. റഷ്യൻ യൂണിറ്റ് ഒരാഴ്ച്ച മുമ്പ് യാൻഡെക്സിനും സൗത്ത് ഈസ്റ്റ് ഏഷ്യ യൂണിറ്റ് ഗ്രാബിനും ഊബർ കൈമാറി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
