ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ വിധിച്ചു.
ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ വിധിച്ചു. കടപ്പത്ര വില്‍പ്പനയില്‍ ഐസിഐസിഐ ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് ആര്‍ബിഐ നടപടി സ്വീകരിച്ചത്.
കനത്ത പിഴ
മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആര്‍ബിഐ ഒരു ബാങ്കിന് മേല്‍ ചുമത്തുന്ന ഏറ്റവും കനത്ത പിഴയാണ് ഐസിഐസിഐയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിന് ഇത്രയധികം കോടി രൂപ പിഴ വിധിക്കുന്നത്.
ബാങ്കിംഗ് റെഗുലേഷൻ ആക്ട്
ആര്‍ബിഐയുടെ സെക്ഷന്‍ 47 എ (1) (സി) ബാങ്കിംഗ് റെഗുലേഷന് ആക്ട്, 1949 പ്രകാരം നിര്‍ദേശങ്ങളോ, മാനദണ്ഡങ്ങളോ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി. ഉപഭോക്താക്കളുമായുളള ഇടപാടുമായി ബന്ധപ്പെട്ടല്ല ഈ നടപടിയെന്ന് ആർബിഐ വ്യക്തമാക്കി.
ഐസിഐസിഐ ബാങ്ക് - വീഡിയോ കോൺ
ഇതിനിടെ ഐസിഐസിഐ ബാങ്കും വീഡിയോ കോണും തമ്മിലുളള സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരം പുറത്തു വന്നിരുന്നു. ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും അവരുടെ ഏതാനും ബന്ധുക്കളും വീഡിയോകോണ്‍ ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ ധൂതുമായി ചേര്‍ന്ന് 2008ല്‍ ഒരു കമ്പനി രൂപീകരിച്ചാണ് ഇടപാട് നടത്തിയത്.
കിട്ടാക്കടം
ദീപക് കൊച്ചാറിന്റെ പേരിലേക്ക് കമ്പനി കൈമാറുന്നതിന് ആറു മാസം മുമ്പ് വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ നല്കി. ഈ വായ്പയുടെ 86 ശതമാനം ഏകദേശം 2,810 കോടി രൂപ അടയ്ക്കാന്‍ ബാക്കിയുള്ളപ്പോള്‍ 2017-ല്‍ വീഡിയോകോണിന്റെ വായ്പാ അക്കൗണ്ട് കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
