സ്വര്‍ണ വില ഇന്ന് കുത്തനെ കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്.
സ്വര്‍ണ വില ഇന്ന് കുത്തനെ കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ വില വർദ്ധനവിന് ശേഷമാണ് ഇന്നലെ മുതൽ വില കുറയാൻ തുടങ്ങിയത്. ഇന്നലെ പവന് 22,840 രൂപയും ഗ്രാമിന് 2,855 രൂപയുമായിരുന്നു വില.

ആഗോള വിപണിയിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണം. 22,800 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്.
മാർച്ച് ആദ്യ ആഴ്ച്ചയിൽ സ്വർണത്തിന് ഉയർന്ന വില രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില താഴേയ്ക്ക് പോയി. എന്നാൽ കഴിഞ്ഞ ആഴ്ച്ച വില കുതിച്ചുയർന്നു. മാസവസാനത്തോടെ വില വീണ്ടും താഴേയ്ക്ക് പോകുമെന്നാണ് നിലവിലെ സൂചന.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
