വിജയ് മല്യ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്.
വിവിധ ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ കിംഗ് ഫിഷർ ഉടമ വിജയ് മല്യ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. 62ാം വയസ്സിൽ മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങുന്ന വിജയ് മല്യയുടെ പ്രതിശ്രുത വധു മുൻ കിങ്ഫിഷർ എയർഹോസ്റ്റസ് പിങ്കി ലാൽവാനിയാണെന്നാണ് വിവരം.
ജോലി വാഗ്ദാനം
2011ൽ കിങ്ഫിഷർ എയർലൈൻസില് എയർഹോസ്റ്റസായി ജോലി വാഗ്ദാനം ചെയ്തു കൊണ്ടാണ് പിങ്കിയും മല്യയും തമ്മിൽ അടുക്കുന്നത്. പിന്നീട് നിരവധി പൊതുവേദികളിലും പിങ്കി മല്യയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.
സാമ്പത്തിക ബാധ്യതയിലും കൈവിട്ടില്ല
സാമ്പത്തിക ബാധ്യതകളുടെ സമയത്തും പിങ്കി മല്യയെ കൈവിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. അടുത്തിടെ ഇരുവരും ഒന്നിച്ചുള്ള മൂന്നാം വാർഷികവും ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്.
മുൻ വിവാഹങ്ങൾ
എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസായ സമീറ ത്യാബ്ജിയും ബാല്യാകാല സുഹൃത്ത് രേഖയുമായിരുന്നു മല്യയുടെ മുൻ ഭാര്യമാർ. രേഖയുമായുള്ള ബന്ധം ഇതുവരെ ഔദ്യോഗികമായി വേർപെടുത്തിയിട്ടില്ല.
മക്കൾ
രണ്ടു വിവാഹങ്ങളിൽ നിന്നായി മൂന്ന് മക്കളുണ്ട് മല്യയ്ക്ക്. സിദ്ധാർഥ്, ലിയാന, ടാന്യ എന്നിവരാണ് വിജയ് മല്യയുടെ മക്കൾ.
പിടികിട്ടാപ്പുള്ളി
17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുക ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
