ടൊയോട്ട മോട്ടർ കോർപും സുസുക്കി മോട്ടോർകോർപും വാഹന വിപണന രംഗത്ത് സഹകരിക്കാൻ കരാർ ഒപ്പിട്ടു.
പ്രമുഖ വാഹന നിർമ്മാണ കമ്പനികളായ ടൊയോട്ട മോട്ടർ കോർപും സുസുക്കി മോട്ടോർകോർപും വാഹന വിപണന രംഗത്ത് സഹകരിക്കാൻ കരാർ ഒപ്പിട്ടു. വിപണിയിൽ കൂടുതൽ ശക്തമായ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരസ്പരം സഹകരിക്കുന്നതെന്ന് ഇരു കമ്പനികളും പ്രസ്താവനയിൽ അറിയിച്ചു.
ബലേനോയും ബ്രെസയും ടൊയോട്ടയ്ക്ക്
കമ്പനികൾ തമ്മിലുള്ള ധാരണ പ്രകാരം സുസുക്കി രണ്ട് വാഹനങ്ങൾ ടോയോട്ടയ്ക്ക് നൽകും. ബലേനോ, വിറ്റാരാ ബ്രെസ എന്നീ മോഡലുകളാണ് സുസുക്കി ടൊയോട്ടയ്ക്ക് നൽകുന്നത്.
കൊറോള സുസുക്കിയ്ക്ക് സ്വന്തം
ടൊയോട്ട തിരിച്ചും രണ്ട് കാറുകൾ സുസുക്കിയ്ക്ക് നൽകും. ടൊയോട്ടയുടെ കൊറോള, സെഡാൻ എന്നിവയാണ് സുസുക്കിക്ക് ലഭിക്കുക.
ചെലവ് ചുരുക്കാം
ഇരു കമ്പനികൾക്കും സംയുക്ത സ്രോതസ്സുകൾ ലഭിക്കുന്നതോടെ നിർമ്മാണ ചെലവ് കുറയ്ക്കാനാകും. ഈ കരാർ ഹൈബ്രിഡ് വാഹനങ്ങളിലേയ്ക്ക് കൂടി വിപുലീകരിക്കാനും പദ്ധതിയുണ്ട്.
2020ൽ ഇലക്ട്രിക് കാർ
2020ഓടെ ഇന്ത്യയിൽ മികച്ച ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിലും കമ്പനികൾ സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. 2017 നവംബറിൽ തന്നെ ഇരു കമ്പനികളും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
