ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാ‍‍ർട്ട് അപ് സമ്മേളനം തിരുവനന്തപുരത്ത്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാ‍‍ർട്ട് അപ് സമ്മേളനത്തിന് തലസ്ഥാന ന​ഗരി വേദിയാകുന്നു. കേരള സ്റ്റാ‍ർട്ട് അപ് മിഷൻ നേതൃത്വം നൽകുന്ന ഹഡിൽ കേരള സ്റ്റാ‌‍ർട്ട് അപ് സമ്മേളനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

 

ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ കോവളം ലീല ബീച്ച് റിസോ‍‍ട്ടിലാണ് സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ ഹ‍ഡിൽ കേരള ഉദ്ഘാടനം ചെയ്യും.

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാ‍‍ർട്ട് അപ് സമ്മേളനം തലസ്ഥാനത്ത്

സ്റ്റാ‍‍ർട്ട് അപ് സംരംഭകർക്ക് സ്വന്തം ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം പരിപാടി വഴി ലഭിക്കും. കൂടാതെ ഈ മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്താനും നിക്ഷേപം ആകർഷിക്കാനുമുള്ള അവസരവും ലഭിക്കും. ഷാ‍ർജ ഡിജിറ്റൽ ട്രാൻസ്ഫ‍‍ർമേഷൻ ഉന്നതസമിതി ചെ‍ർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ക്വാസിമി, നെത‍ർലൻഡ്സ് രാജകുമാരൻ കോൺസ്റ്റാന്റിൻ എന്നിവ‍ർ അതിഥികളായെത്തും.

പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവ‍ർക്ക് http://www.huddle.net.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഏപ്രിൽ മൂന്നിന് മുമ്പ് അപേക്ഷ സമ‍ർപ്പിക്കണം.

malayalam.goodreturns.in

English summary

Thiruvananthapuram to host startup conclave

Kovalam is all set to host #Huddle, Asia’s largest startup ecosystem congregation. Chief minister Pinarayi Vijayan will inaugurate the conclave planned by Kerala Startup Mission (KSUM) on April 6.
Story first published: Saturday, March 31, 2018, 11:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X