അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കി

അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് ഇന്നലെ മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് ഇന്നലെ മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി. 50,000 രൂപയ്‌ക്കു മുകളിലുള്ള സാധനങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ട് പോകാനാണ് ഇത് നിര്‍ബന്ധം.

വെബ്സൈറ്റ് വഴിയോ എസ്.എം.എസ് വഴിയോ ഇ-വേ ബില്‍ ജനറേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചരക്ക് ഗതാഗതത്തിനിടെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഇ-വേ ബില്‍ ഇനി മുതൽ ഹാജരാക്കണം. രേഖകളില്ലാതെ സാധനങ്ങള്‍ കടത്തി നികുതിവെട്ടിപ്പ് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കി

ചരക്കു കൊണ്ടുപോകുന്നയാളാണ് ബില്ല് ജനറേറ്റ് ചെയ്യേണ്ടത്. 100 കിലോമീറ്റര്‍ ദൂരത്തിന് ഒരു ദിവസത്തെ പരിധിയായിരിക്കും ബില്ലിന് ലഭിക്കുക. തുടര്‍ന്നുള്ള ഓരോ 100 കിലോമീറ്റര്‍ ദൂരത്തേക്കും 24 മണിക്കൂര്‍ വീതം അധികം ലഭിക്കും. ജിഎസ്ടി ഫോം പൂരിപ്പിച്ച് ഇ-വേ ബില്‍ പുറപ്പെടുവിക്കുന്ന തീയതി മുതലാണ് ഇതിനുള്ള സമയം കണക്കാക്കുന്നത്.

ജിഎസ്ടി നടപ്പിലാക്കിയപ്പോൾ 50,000 രൂപയ്ക്ക് മുകളിലുള്ള ചരക്ക് നീക്കം പരിശോധിക്കാൻ ചെക്പോസ്റ്റുകൾക്ക് പകരം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഇ-വേ ബിൽ.

malayalam.goodreturns.in

English summary

E-way Bill Rolled Out for Inter state goods transit

Nationwide electronic or e-way bill system for inter-state movement of goods has been rolled out on Sunday, with GSTN officials saying that the platform is working smoothly.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X