സംസ്ഥാനത്ത് ഡീസലിന് 70 രൂപ കടന്നു. തിരുവനന്തപുരത്താണ് വില 70 കടന്നത്.
സംസ്ഥാനത്ത് ഡീസലിന് 70 രൂപ കടന്നു. തിരുവനന്തപുരത്താണ് വില 70 കടന്നത്. മറ്റ് ജില്ലകളും തൊട്ടു പിന്നാലെ തന്നെയുണ്ട്. പലയിടത്തും 69 രൂപയിൽ അധികമാണ് വില.
എക്കാലത്തെയും ഉയര്‍ന്നനിരക്ക്
എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 70.08 രൂപയാണ് ഡീസലിന് ഇന്നലത്തെ വില. ഇന്ന് വില വീണ്ടും ഉയർന്ന് 70.20 രൂപയായി. 2013ലാണ് ഇതിലും ഉയര്‍ന്ന വില രേഖപ്പെടുത്തിയിട്ടുള്ളത്.
പെട്രോൾ വില
പെട്രോൾ ലിറ്ററിന് 77.67 രൂപയാണ് ഇന്നലത്തെ വില. ഇന്ന് വില വീണ്ടും ഉയർന്ന് 77.78 രൂപയായി.
18 ശതമാനം വില വർദ്ധനവ്
2017 ജൂണ്‍ മുതലാണ് ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്താൻ തുടങ്ങിയത്. ഇതിനു ശേഷം ഡീസല്‍ വില 18 ശതമാനം കൂടിയിട്ടുണ്ട്. പെട്രോള്‍ വില 12 ശതമാനത്തിലേറെയും കൂടി.
എക്സൈസ് തീരുവ
എക്സൈസ് തീരുവയിലുള്ള വർദ്ധനവാണ് പെട്രോൾ, ഡീസൽ വില ഉയരാൻ പ്രധാന കാരണം. കഴിഞ്ഞ നാല് വർഷത്തിനിടെ പെട്രോളിന്റെ എക്സൈസ് തീരുവ 105.49 ശതമാനവും ഡീസലിന്റേത് 240 ശതമാനവും വര്‍ദ്ധിച്ചു.
പ്രതിഷേധം ശക്തമായി ചെറിയ ഇളവ്
ഇന്ധനവില ഉയരുന്നതില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ തീരുവ നേരിയ തില്‍ കുറച്ചിരുന്നു. എന്നാൽ വെറും രണ്ടു രൂപയുടെ വ്യത്യാസം മാത്രമാണ് ഇതുവഴിയുണ്ടായത്.
രൂപയുടെ മൂല്യം
ഡോളറിന് എതിരെ രൂപയുടെ മൂല്യം കുറയുന്നതും പെട്രോൾ, ഡീസൽ വിലകളെ ബാധിക്കുന്നുണ്ട്. വില കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications