മാഗ്നറ്റിക് ഡെബിറ്റ് കാര്‍ഡുകള്‍ക്കു വിട. മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും. ചെറിയ ചിപ്പ് ഘടിപ്പിച്ച ഇഎംവി കാര്‍ഡുകളാണ് ഇനി ഉപയോഗിക്കേണ്ടത്. സുരക്ഷ കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്കുകള്‍ നടപടി വേഗത്തിലാക്കുന്നത്.
പുതിയ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലര്‍ നല്കി തുടങ്ങി. പല ബാങ്കുകളും ഇഎംവി കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കാന്‍ തുടങ്ങി.

തുടര്‍ന്ന് 30 ദിവസത്തിനകം പഴയ കാര്‍ഡ് അസാധുവാകും. ചിലപ്പോള്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതു സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി ഉപയോക്താക്കളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ട്.
പുതിയ കാര്‍ഡുകളുടെ പിന് നമ്പര്‍ ബ്രാഞ്ചില്‍ നിന്നു നേരിട്ടു കൈപ്പറ്റണം. നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഇഎംവി കാര്‍ഡുകളിലേക്കു മാറുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
