ഹലോ... ഓ‍ർമ്മയുണ്ടോ ഓർക്കുട്ടിനെ? രണ്ടാംവരവ് അതിഗംഭീരം; പുത്തൻ ഫീച്ചറുകൾ!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കാലത്ത് യുവാക്കളുടെ പ്രിയ സോഷ്യൽ മീഡിയ സൈറ്റായിരുന്നു ഓർക്കുട്ട്. എന്നാൽ ഫേസ്ബുക്കിന്റെ കടന്നു വരവോടെ ഓർക്കുട്ട് വഴിമാറി. എന്നാൽ അടിമുടി മാറ്റങ്ങൾ വരുത്തി പുതിയ രൂപത്തിലും ഭാവത്തിലും മടങ്ങിയെത്തിയിരിക്കുകയാണ് ഓർക്കുട്ട്. 

പേര് ഹലോ

പേര് ഹലോ

പേരിൽ തന്നെ മാറ്റങ്ങൾ വരുത്തിയാണ് ഓർക്കുട്ടിന്റെ രണ്ടാംവരവ്. ഹലോ എന്നാണ് പുതിയ സൈറ്റിന്റെ പേര്. ഒരേ തരത്തിലുള്ള ഇഷ്ടങ്ങളും ഹോബികളും ഉള്ളവരെ ബന്ധിപ്പിക്കുകയാണ് ഹലോയുടെ ലക്ഷ്യം.

ലൈക്കിന് പകരം ലൗ

ലൈക്കിന് പകരം ലൗ

ഫേസ്ബുക്കിലെ ലൈക്കിന് പകരം ഹലോയിൽ ലവ് ആണുള്ളത്. ഫേസ്ബുക്കുമായി മത്സരിക്കുന്നതല്ലെങ്കിലും കിടിലൻ ഫീച്ചറുകളാണ് ഹലോയ്ക്കുള്ളത്.

ഹലോ ലഭ്യമായ രാജ്യങ്ങൾ

ഹലോ ലഭ്യമായ രാജ്യങ്ങൾ

നിലവില്‍ യു.എസ്, കാനഡ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളിൽ ഹലോ പ്രവ‍ർത്തിക്കുന്നുണ്ട്. ഇന്ത്യയിലാണ് ഏറ്റവും അവസാനമായി പ്രവ‍ർത്തനം ആരംഭിച്ചത്. ഓ‍ർക്കുട്ടിനെ സ്വീകരിച്ച ഇന്ത്യക്കാ‍ർ ഹലോയെയും ഏറ്റെടുക്കുമെന്നാണ് അധിക‍ൃതരുടെ പ്രതീക്ഷ.

പ്ലേ സ്റ്റോറിൽ ലഭ്യം

പ്ലേ സ്റ്റോറിൽ ലഭ്യം

ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ ഹലോ ലഭ്യമാണ്. താത്പര്യമുള്ളവ‍ർക്ക് ഉടൻ ഡൗൺലോഡ് ചെയ്യാം.

ഫേസ്ബുക്ക് വിവാദം

ഫേസ്ബുക്ക് വിവാദം

ഫേസ്ബുക്കിന്റെ 8.7 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ അടുത്തിടെ ചോർന്നിരുന്നു. ഇത് സംബന്ധിച്ച് യുഎസ് സെനറ്റ് സമിതി മുമ്പാകെ ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ് മാപ്പ് അപേക്ഷിച്ചതിനു പിന്നാലെയാണ്, ഓർക്കുട്ട് സ്ഥാപകൻ ബ്യൂട്ടോക്ടെൻറ്റ് പുതിയ സോഷ്യൽ നെറ്റ്‌വർക്ക് ആപ്ലിക്കേഷൻ ‘ഹലോ' ഇന്ത്യയിൽ പുറത്തിറക്കിയത്.

ഓ‍ർക്കുട്ടിന്റെ തുടക്കം

ഓ‍ർക്കുട്ടിന്റെ തുടക്കം

2004ല്‍ ആണ് ഓ‍ർക്കുട്ട് പ്രവ‍ർത്തനം ആരംഭിക്കുന്നത്. ഓ‍‍ർക്കുട്ടിന്റെ പ്രചാരം കൂടിയതോടെ ​ഗൂ​ഗിൾ ഓ‍ർക്കുട്ടിനെ ഏറ്റെടുത്തു. എന്നാൽ ഫേസ്ബുക്കിന്റെ വള‍ർച്ച കുതിച്ചുയർന്നതോടെ ഓ‍ർക്കുട്ട് പ്രവ‍ർത്തനം അവസാനിപ്പിക്കുകയായിരുന്നു.

malayalam.goodreturns.in

English summary

Hello, it's Orkut Again!

A new social networking platform 'hello', set up by the founder of the once-popular Orkut, has announced its entry into the Indian market amid the controversy surrounding user data breach at Facebook. hello has been set up by Orkut Buyukkokten, who was the founder of Orkut that once was a leading social networking site in India and Brazil.
Story first published: Thursday, April 12, 2018, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X