റെയിൽവേയെക്കുറിച്ച് പരാതിപ്പെടാനുണ്ടോ? വേഗം MADAD ആപ്പ് ഡൗൺലോഡ് ചെയ്യൂ

ട്വിറ്റർ, ഫെയ്സ്ബുക്ക്, ഹെൽപ്ലൈൻ നമ്പറുകൾ തുടങ്ങിയവയ്ക്ക് പുറമേ റെയിൽവേയെക്കുറിച്ച് പരാതിപ്പെടാൻ ഇതാ മറ്റൊരു മാ‍​ർ​ഗം. MADAD എന്ന പേരിൽ പുതിയ ആപ്പ് ആണ് റെയിൽവേ പുറത്തിറക്കാൻ ഒരുങ്ങുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്വിറ്റർ, ഫെയ്സ്ബുക്ക്, ഹെൽപ്ലൈൻ നമ്പറുകൾ തുടങ്ങിയവയ്ക്ക് പുറമേ റെയിൽവേയെക്കുറിച്ച് പരാതിപ്പെടാൻ ഇതാ മറ്റൊരു മാ‍​ർ​ഗം. MADAD എന്ന പേരിൽ പുതിയ ആപ്പ് ആണ് റെയിൽവേ പുറത്തിറക്കാൻ ഒരുങ്ങുന്നത്.

മൊബൈൽ ആപ്ലിക്കേഷൻ ഫോ‍ർ ഡിസയേർഡ് അസിസ്റ്റൻസ് ഡ്യൂറിം​ഗ് ട്രാവൽ എന്നാണ് ഈ ആപ്പിന്റെ പൂ‍ർണനാമം. ഈ മാസം അവസാനം ആപ്പ് പുറത്തിറക്കും. ആപ്പ് പുറത്തിറങ്ങിയാൽ യാത്രക്കാ‍ർക്ക് ട്രെയിനിൽ നിന്ന് ലഭിക്കുന്ന മോശം ഭക്ഷണം, വൃത്തിയില്ലാത്ത ടോയ്ലറ്റുകൾ തുടങ്ങി നിരവധി കാര്യങ്ങൾ അധികൃതരെ നിമിഷങ്ങൾക്കകം അറിയിക്കാനാകും.

റെയിൽവേയെക്കുറിച്ച് പരാതിപ്പെടാൻ MADAD ആപ്പ് ഡൗൺലോഡ് ചെയ്യൂ

ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രയ്ക്കിടയിൽ ആവശ്യമായി വരുന്ന അടിയന്തര സേവനങ്ങളും പ്രയോജനപ്പെടുത്താം. പരാതികൾ സമർപ്പിക്കുന്ന ഉടൻ അതത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ് ലഭിക്കുക. ഇത് പരാതികൾ വളരെ വേ​ഗം രജിസ്റ്റ‍ർ ചെയ്യുന്നതിനും വേഗത്തിലുള്ള പ്രശ്ന പരിഹാരത്തിനും അനുവദിക്കും.

യാത്രക്കാർക്ക് അവരുടെ പരാതികളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഈ ആപ്പ് വഴി സാധിക്കും. രജിസ്ട്രേഷൻ സ്വീകരിക്കുന്ന ഉടൻ പരാതിക്കാരന്റെ മൊബൈലിലേയ്ക്ക് പിഎൻആ‍ർ നമ്പ‍റും കംപ്ലേന്റ് ഐഡിയും എസ്എംഎസ് ആയി ലഭിക്കും.

malayalam.goodreturns.in

English summary

MADAD App to be Launched by Indian Railways To Lodge Complaints

Instead of relying on social media platforms like Twitter or Facebook or even helpline numbers, the Indian Railways is going to come up with a dedicated app to help travellers lodge their complaints and grievances.
Story first published: Monday, April 16, 2018, 15:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X