എയർ ഇന്ത്യയിൽ ഇനി കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ കാശ് കൂടും

Posted By:
Subscribe to GoodReturns Malayalam

എയർ ഇന്ത്യ വിമാനത്തിൽ ഇനി മുതൽ കുടുംബത്തിനൊപ്പം ഒരുമിച്ചിരിക്കാൻ ടിക്കറ്റ് നിരക്ക് കൂടും. സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് പ്രത്യേകം ഫീസാണ് എയർ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ, അന്തർ ദേശീയ വിമാനങ്ങൾക്ക് ഇത് ബാധകമാണ്.

നേരത്തേ മുൻനിര സീറ്റുകൾക്ക് മാത്രമാണ് പ്രത്യേക നിരക്ക് ഏർപ്പെടുത്തിയിരുന്നത്. മറ്റു ചില വിമാനക്കമ്പനികളും മിഡ് സീറ്റ് സെലക്ഷൻ ഫീസ് അഥവാ ഫാമിലി സീറ്റ് സെലക്ഷൻ ഫീസ് കൂട്ടിയിട്ടുണ്ട്.

എയർ ഇന്ത്യയിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ കാശ് കൂടൂം

കുടുംബാംഗങ്ങൾക്ക് ഒപ്പം യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കാരണം കുട്ടികളും മറ്റുമായി യാത്ര ചെയ്യുമ്പോൾ മാതാപിതാക്കൾ ഈ ഫീസ് നൽകാൻ നിർബന്ധിതരാകും.

ആഭ്യന്തര വിമാനങ്ങളിൽ മധ്യ നിര സീറ്റുകൾക്ക് 100 രൂപയും വിൻഡോ സീറ്റിന് 200 രൂപയുമാണ് അധികമായി നൽകേണ്ടത്. ഇന്ത്യക്ക് പുറത്തുള്ള അന്താരാഷ്ട്ര സർവീസുകളിൽ മിക്ക റൂട്ടുകളിലേയ്ക്ക് നിരക്ക് 200 രൂപയാണ്. എന്നാൽ കാഠ്മണ്ഡുവിലേയ്ക്ക് 100 രൂപ മാത്രമാണുള്ളത്. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ഇപ്പോൾ വിസ്താരയാണ് മികച്ച എയർലൈൻ. കാരണം വിസ്താരയിൽ എമർജൻസി എക്സിറ്റിനടുത്തുള്ള സീറ്റിന് മാത്രമാണ് അധിക തുക ഈടാക്കുന്നത്.

malayalam.goodreturns.in

English summary

Shell Out More to Sit with Family on Air India

National carrier Air India on Monday introduced seat-selection fee for most rows on domestic and international flights. Earlier, it charged only for the front row seats on long-haul flights.
Story first published: Tuesday, April 17, 2018, 16:49 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC