ഇന്ത്യ ഈ വർഷം 7.3 ശതമാനവും അടുത്ത വർഷം 7.5 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്.
ഇന്ത്യ ഈ വർഷം 7.3 ശതമാനവും അടുത്ത വർഷം 7.5 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്. നോട്ട് നിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതം മറികടന്ന് ഇന്ത്യന്‍ സമ്പദ്ഘടന മുന്നേറുമെന്നാണ് ലോക ബാങ്കിന്റെ പ്രവചനം.
2019-20 ഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ച വീണ്ടും ഉയരുമെന്നാണ് ലോക ബാങ്കിന്റെ വെളിപ്പെടുത്തൽ. അതായത് 7.5 ശതമാനമായി സമ്പദ്ഘടന ഉയരുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു.

ലോക ബാങ്കിന്റെ ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ ഈ റിപ്പോർട്ട് പുറത്തിറക്കാറുണ്ട്. ആഗോള വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കണമെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ആഗോള ടെക്ക് കമ്പനികളുടെ ആസ്ഥാനമായ സിലിക്കൺ വാലിയെപ്പോലെ വളരാൻ ഇന്ത്യയ്ക്ക് വെറും അഞ്ച് വർഷം മാത്രം മതിയെന്നും അടുത്തിടെ ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു. വികസ്വര രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഈ പരാമർശം നടത്തിയിരുന്നത്. ഇന്ത്യയുടെ വളർച്ചയ്ക്ക് നൂതനമായ മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണ്. ഇത് കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യയിലെ കമ്പനികള്‍ മുരടിച്ചു പോകുമെന്നും അന്നത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
