പ്ലസ്ടു കഴിഞ്ഞവർക്ക് എയർ ഇന്ത്യയിൽ ജോലി; അപേക്ഷിക്കേണ്ടത് എങ്ങനെ??

എയർ ഇന്ത്യ ലിമിറ്റഡിൽ ക്യാബിൻ ക്രൂവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡൽഹിയിലാണ് ജോലി ഒഴിവുള്ളത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഇന്ത്യ ലിമിറ്റഡിൽ ക്യാബിൻ ക്രൂവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡൽഹിയിലാണ് ജോലി ഒഴിവുള്ളത്. കമ്പനിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് 295 ഒഴിവുകളാണുള്ളത്.

 

ഒഴിവുള്ള തസ്തികകൾ

ഒഴിവുള്ള തസ്തികകൾ

  • പരിചയസമ്പന്നരായ ക്യാബിൻ ക്രൂ (പുരുഷൻ / സ്ത്രീ)
  • ട്രെയിനി ക്യാബിൻ ക്രൂ (അവിവാഹിതരായ പുരുഷൻ / സ്ത്രീ)
  • യോ​ഗ്യത

    യോ​ഗ്യത

    സർക്കാർ അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസ്സായവരാണ് പരിചയസമ്പന്നരായ ക്യാബിൻ ക്രൂ ഒഴിവിലേയ്ക്ക് അപേക്ഷിക്കേണ്ടത്. ട്രെയിനി ക്യാബിൻ ക്രൂവിന് അപേക്ഷിക്കാൻ ബിരുദം അല്ലെങ്കിൽ 10/+2വിന് ശേഷം ബിരുദമോ ഹോട്ടൽ മാനേജ്മെന്റ്, ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഡിപ്ലോമയോ ആവശ്യമാണ്.

    പ്രായപരിധി

    പ്രായപരിധി

    പരിചയസമ്പന്നരായ ക്യാബിൽ ജീവനക്കാർക്ക് 35 വയസ്സ് കവിയാൻ പാടില്ല. കുറഞ്ഞത് 18 വയസ്സ് എങ്കിലും വേണം. ട്രെയിനി ക്യാബിൻ ക്രൂ അംഗങ്ങൾക്ക് 27 വയസ്സ് കവിയരുത് കുറഞ്ഞത് 18 വയസ്സ്.

    തിരഞ്ഞെടുക്കൽ

    തിരഞ്ഞെടുക്കൽ

    മെഡിക്കൽ പരിശോധന, എഴുത്തു പരീക്ഷ, പേഴ്സണാലിറ്റി അസസ്മെന്റ് എന്നിവ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

    അപേക്ഷിക്കേണ്ട അവസാന തീയതി

    അപേക്ഷിക്കേണ്ട അവസാന തീയതി

    2018 മേയ് രണ്ടാണ് അപേക്ഷിക്കേണ്ട അവസാന തീയതി. താത്പര്യമുള്ളവരും യോഗ്യതയുള്ളവരും എത്രയും വേ​ഗം അപേക്ഷിക്കുക.

    അപേക്ഷിക്കേണ്ടത് എങ്ങനെ?

    അപേക്ഷിക്കേണ്ടത് എങ്ങനെ?

    • എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് ലോഗ് ഓൺ ചെയ്യുക
    • കരിയർ പേജിൽ ക്ലിക്ക് ചെയ്യുക
    • നോട്ടിഫിക്കേഷൻസ് വായിക്കുക
    • ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക
    • സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക
    • ഭാവി ആവശ്യത്തിനായി ഒരു പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക

malayalam.goodreturns.in

English summary

Air India recruitment 2018: check last date to apply

Air India Limited had invited applications for experienced and trainee cabin crew for its northern region, Delhi on the official website – airindia.in.
Story first published: Wednesday, April 18, 2018, 12:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X